പത്താം ക്ലാസ് തോറ്റാല്‍ ഹെഡ്മാസ്റ്ററാകാം

സര്‍വകലാശാലാ ബിരുദവും ബിഎഡും ഉള്ളവരെ മാത്രമാണ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ഹിന്ദി, സംസ്‌കൃതം ഭാഷാധ്യാപകരായി നിയമിക്കാറുള്ളത്. എന്നാല്‍ അഫ്‌സല്‍ ഉലമ, അദീബെ ഫാസില്‍ തുടങ്ങിയ മത കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി എല്‍ടിടിസി, എല്‍ഇഡിഎ കോഴ്‌സുകള്‍ പാസ്സാകുന്നവരെ അറബി പഠിപ്പിക്കാന്‍ അനുവദിക്കുന്നുണ്ട്. ഹിന്ദി പ്രചാരസഭയുടെ കോഴ്‌സുകള്‍ കഴിഞ്ഞ് അധ്യാപകരായെത്തുന്നവരുടെ എണ്ണം ഇപ്പോള്‍ താരതമ്യേന വളരെ കുറവാണ്.
ഫലത്തില്‍ അബ്ദുറബ്ബിന്റെ പുതിയ പരിഷ്‌കാരം 'സ്വന്തം പാര്‍ട്ടിയില്‍' പെട്ട അറബി അധ്യാപകരെ സഹായിക്കാന്‍ തന്നെയാണ്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളെ ബിഎഡിനു തുല്യമാക്കിയതോടെ ബിരുദവും ബിഎഡും ഇല്ലെങ്കിലും അറബി അധ്യാപകര്‍ക്ക് ഹൈസ്‌കൂളിലെ പ്രധാന അധ്യാപകര്‍ വരെയാകാനാകും. ചുരുക്കത്തില്‍ പത്താം ക്ലാസ് പാസ്സാകാത്ത നൂറിലധികം പേരെങ്കിലും വിവിധ വിദ്യാലയങ്ങളില്‍ പ്രധാന അധ്യാപകരായെത്തും.












Click it and Unblock the Notifications