ചാണ്ടി സര്‍ക്കാറിനെ വീഴ്ത്തും: എല്‍ഡിഎഫ്

തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണിയോഗത്തില്‍ സിപിഐയാണ് ഏത് വിധേനയും യുഡിഎഫ് സര്‍ക്കാറിനെ താഴെയിറക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇത് പ്രക്ഷോഭം മാത്രം പോരായെന്നും സാധ്യമായ മറ്റു വഴികളും സ്വീകരിക്കണമെന്നും അഭിപ്രായമുയര്‍ന്നു. ഇടതുപക്ഷത്തെ രാഷ്ട്രീയമായി തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കും.
രാഷ്ട്രീയകുതിരക്കച്ചവടം നടത്തില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടായിരുന്നു ഈ വെടിനിര്‍ത്തലിനു കാരണം. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്ത് കരുത്താര്‍ജ്ജിക്കുന്ന രാഷ്ട്രീയമാഫിയയുടെ സ്വാധീനമായിരുന്നു ഈ കടുംപിടുത്തത്തിനു പിന്നിലെന്ന ആരോപണം ചിലര്‍ ഉയര്‍ത്തിയിരുന്നു. പിണറായി വിജയന്‍, പികെ കുഞ്ഞാലിക്കുട്ടി, എളമരം കരീം എന്നിവര്‍ തമ്മില്‍ രാഷ്ട്രീയത്തിന് അതീതമായ ബന്ധമുണ്ടെന്ന് ചിലര്‍ അടക്കം പറഞ്ഞതും ഇതിന്റെ ഭാഗമായാണ്.
2011ലെ തിരഞ്ഞെടുപ്പ് ഫലം: സിപിഎം 45, കോണ്‍ഗ്രസ് 38, മുസ്ലീം ലീഗ് 20, സിപിഐ 13, കേരള കോണ്‍ഗ്രസ് മാണി 9, ജനതാദള്‍ സെക്കുലര്‍ 4, സോഷ്യലിസ്റ്റ് ജനത രണ്ട്, ആര്‍എസ്പി രണ്ട്, എന്‍സിപി രണ്ട്, എല്‍ഡിഎഫ് സ്വതന്ത്രര്‍ രണ്ട്, ആര്‍എസ്പി ബി ഒന്ന്, കേരള കോണ്‍ഗ്രസ് ജെ ഒന്ന്, കേരള കോണ്‍ഗ്രസ് ബി ഒന്ന്


Click it and Unblock the Notifications