മൃതദേഹങ്ങളുമായി ഷിയാ പ്രതിഷേധം തുടരുന്നു
ക്വറ്റ: സുന്നി തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഷിയാ വിശ്വാസികള്‍ നടത്തുന്ന പ്രക്ഷോഭം തുടരുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 15000ഓളം പേരാണ് തെരുവിലിറങ്ങിയിരിക്കുന്നത്.
ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹങ്ങള്‍ കബറടക്കില്ലെന്ന തീവ്രനിലപാടിലാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ 89 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായി ആക്രണം നടക്കുന്ന പശ്ചാത്തലത്തില്‍ ക്വറ്റ മേഖലയിലെ പ്രമുഖ നഗരങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കണമെന്നാണ് ഷിയാ വിഭാഗക്കാരുടെ ആവശ്യം. ആറു ലക്ഷത്തോളം ഷിയാ വിഭാഗക്കാര്‍ അധിവസിക്കുന്ന ഈ മേഖലയില്‍ ലഷ്‌കറി ജംഗ്‌വി എന്ന സുന്നി സംഘടന തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുകയാണ്.
ജനുവരി പത്തിനുണ്ടായ മറ്റൊരാക്രമണത്തില്‍ 92 പേര്‍ കൊല്ലപ്പെടുകയും 121ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുറ്റവാളികളെ പിടികൂടാന്‍ മേഖലയിലെ ഭരണസംവിധാനത്തിന് കഴിയുന്നില്ലെന്ന പരാതിയാണ് ഷിയാ വിശ്വാസികള്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ 20 ശതമാനം വരുന്ന ഷിയാ വിഭാഗത്തെ മുസ്ലീങ്ങളായി പരിഗണിക്കാനാവില്ലെന്ന നിലപാടാണ് സുന്നി വിഭാഗത്തിനുള്ളത്.












Click it and Unblock the Notifications