അംബാലയില്‍ ട്രേഡ് യൂനിയന്‍ നേതാവ് കൊല്ലപ്പെട്ടു

അംബാലയില്‍ നിന്നാണ് ആദ്യത്തെ ആക്രമണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാന റോഡ്‌വെയ്‌സ് ജീവനക്കാരനും ട്രേഡ് യൂനിയന്‍ നേതാവുമായ നരേന്ദ്രസിങ് എന്നൊരാള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഡിപ്പോയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിനു കാരണം.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ആദ്യമായാണ് 48 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണയിലും മെച്ചപ്പെട്ട പ്രതികരണമാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ളത്. ബാങ്കിങ് മേഖലയിലെ ഒമ്പത് തൊഴിലാളി യൂനിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കിങ് മേഖല പരിപൂര്‍ണമായും സ്തംഭിക്കും. ബിഎസ്എന്‍എല്‍,എംടിഎന്‍എല്‍, ഗ്യാസ് ഓഫിസുകളും തുറന്നുപ്രവര്‍ത്തിക്കില്ല. കേരളമൊഴികെ മറ്റു മിക്ക സംസ്ഥാനങ്ങളിലും പണിമുടക്ക് ഗതാഗതത്തെ ബാധിച്ചിട്ടില്ല.












Click it and Unblock the Notifications