രാഷ്ട്രീയം പഠിയ്ക്കണോ? കെജ്രിവാള്‍ വിളിയ്ക്കുന്നു
പ്രായോഗിക പരിശീലനത്തിന് വെമ്പല്‍ കൊള്ളുന്ന യുവാക്കളെ 'വലയിലാക്കാന്‍' രാഷ്ട്രീയ പാര്‍ട്ടി രംഗത്ത്. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിലൂടെ സാമൂഹ്യസേവന രംഗത്തത്തെി രാഷ്ട്രീയക്കാരനായി ചുവടുമാറിയ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടേതാണ് ക്ഷണം. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള വിദ്യാര്‍ഥികളേയാണ് ഇന്റേണല്‍ഷിപ്പിനായി ക്ഷണിച്ചിരിക്കുന്നത്.
നല്ല രാഷ്ട്രീയം രാജ്യത്ത് മാറ്റം കൊണ്ടുവരുന്നത് നേരില്‍ കാണാമെന്നാണ് വാഗ്ദാനം. ഇപ്പണിക്ക് നയാപ്പൈസ സ്‌റൈപ്പെന്റ് തരില്ലെന്ന ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് കിട്ടും. പാര്‍ട്ടി സംഘടിപ്പിക്കുന്ന നാട്ടുകൂട്ടങ്ങള്‍ക്കെത്തുന്ന യുവാക്കളുടെ പേര് പട്ടികയില്‍ ചേര്‍ക്കലാണ് പ്രധാന പണി. രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിനൊപ്പം അപേക്ഷാഫോറവും പൂരിപ്പിച്ചുനല്‍കണം.

മധ്യവേനലവധിക്കാലം രാജ്യനന്മക്കായി പ്രയോജനപ്പെടുത്താനാണ് ഇപ്പണിയെന്നാണ് കെജ്രിവാളിന്റെ വാദം. യുവാക്കളില്‍നിന്നുള്ള പ്രതികരണവും മോശമല്ല. ഹാര്‍വാര്‍ഡ്, ടെക്‌സാസ് സര്‍വകലാശാലകളില്‍നിന്നടക്കം 500ലേറെ പേര്‍ പ്രതികരണമറിയിച്ചുകഴിഞ്ഞതായി പാര്‍ട്ടി നേതാവ് മനീഷ് അവകാശപ്പെട്ടു.
ഇന്നത്തെ കുത്തഴിഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിന് മാറ്റം വരുത്താന്‍ കെജ്രിവാളിന്റെ ഈ ശ്രമം കൊണ്ട് സാധിക്കുമെന്ന് കരുതാം. സാമൂഹ്യസേവനം എത്രമാത്രം മഹനീയമായ ജോലിയാണെന്ന് ബോധ്യപ്പെടുത്തുന്നതും ഈ ഇന്റേണല്‍ഷിപ്പ് പ്രോഗ്രാമിന്റെ ലക്ഷ്യമാണ്.












Click it and Unblock the Notifications