രവിയ്ക്കു പിറകെ ശരത്‌യാദവിനും പിഴച്ചു

അതും ഒരു പത്രപ്രവര്‍ത്തകക്ക് മുന്നില്‍തന്നെ. ഭോപ്പാലില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം. പത്രപ്രവര്‍ത്തകയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് താങ്കള്‍ സുന്ദരിയാണെന്ന അനാവശ്യ പരാമര്‍ശം 'വിളമ്പിയത'്. മധ്യപ്രദേശില്‍നിന്നും ബിഹാറില്‍നിന്നും ലോക്‌സഭയിലത്തൊറുള്ള ശരദ് യാദവ് ഇത്തവണ ഏത് സംസ്ഥാനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരത്തിലാണ് പൊല്ലാപ്പ് പിറന്നത്. 'രാജ്യമാകമാനം സുന്ദരമാണ്. അതോടൊപ്പം താങ്കളും അതിസുന്ദരിയാണ്......' അപ്രതീക്ഷിത വര്‍ണന നാക്കില്‍നിന്ന് വീണതേ പൊല്ലാപ്പും തുടങ്ങി. പ്രായമായ പ്രമുഖരുടെ നാവില്‍ വികടസരസ്വതി കളിയാട്ടം തുടരുകയാണ്.
സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യനെക്കുറിച്ചുള്ള മലയാളി പത്രപ്രവര്‍ത്തകയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി വയലാര്‍ രവി കുടുങ്ങിയത്. 'കുര്യനുമായി ഇത്തരം ഇടപാടില്‍ കുട്ടിക്ക് വല്ല മുന്‍പരിചയവുമുണ്ടോ' എന്ന മറുചോദ്യമാണ് രവിയെ മാപ്പുപറയലിലെത്തിച്ചത്. അത്തരം ബന്ധം നിങ്ങള്‍ തമ്മില്‍ മുമ്പുണ്ടായിരുന്നെന്ന് 'എനിക്കുറപ്പുണ്ടെന്നുകൂടി' പറഞ്ഞുവെച്ചൂ വയലാര്‍ രവി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 നാളുകൊണ്ട് 42 പേര്‍ പീഡിപ്പിച്ച കേസാണിത്.












Click it and Unblock the Notifications