രണ്ടു ദിവസം കേരളം സ്തംഭിക്കും
വിവിധ ട്രേഡ് യൂനിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച രാത്രി ആരംഭിച്ച സമരം കേരളത്തെ സ്തംഭിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ യൂനിയനുകള്‍ സമരത്തില്‍ അണിനിരന്നതിനാല്‍ അര്‍ദ്ധരാത്രി മുതല്‍ തന്നെ ഗതാഗത മേഖല നിശ്ചലമായിട്ടുണ്ട്.
ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലയിലെ തൊഴിലാളി സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ രാജ്യത്തെ സാമ്പത്തികമേഖലയും പ്രതിസന്ധിയിലാകും. പാല്‍, പത്രം തുടുങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് സമരസമിതി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സിഐടിയു, ബിഎംഎസ്,എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, യുടിയുസി, ടിയുസിസി, എസ്ടിയു സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്.

സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ലീവെടുക്കുന്നതിന് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഎസ്‌സിയുടേതടക്കമുളള മിക്ക പരീക്ഷകളും ഇതിനകം മാറ്റിവെച്ചിട്ടുണ്ട്. റെയില്‍വേ ജീവനക്കാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സര്‍വീസുകള്‍ മുടങ്ങാനുള്ള സാധ്യത കുറവാണ്. മുംബൈയില്‍ സമരം ഗതാഗതത്തെ ബാധിക്കാന്‍ സാധ്യതയില്ല. ടാക്‌സികലും ഓട്ടോറിക്ഷകളും ബസ്സുകളും തെരുവിലിറങ്ങുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മിനിമം കൂലി പ്രതിമാസം പതിനായിരമായി ഉയര്‍ത്തുക, തുല്യ ജോലിക്ക് തുല്യ വേതനം, ട്രേഡ് യൂനിയനുകളെ അംഗീകരിക്കുക, എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ഓഹരി വിറ്റൊഴിക്കല്‍ അവസാനിപ്പിക്കുക, തൊഴില്‍ കരാര്‍വത്കരണം അവസാനിപ്പിക്കുക, ഗ്രാറ്റുവിറ്റി ആനുകൂല്യം വര്‍ധിപ്പിക്കുക, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 87, 88 കണ്‍വെന്‍ഷനുകള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂനിയനുകള്‍ പ്രധാനമായും മുന്നോട്ടുവെച്ചിട്ടുള്ളത്.












Click it and Unblock the Notifications