മോഡിക്ക് വിസ നിഷേധം തുടരും: യു.എസ്

നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് മുന്‍വിധികളില്ല. മോഡിയുടെ കാര്യത്തിലാണെങ്കില്‍ നീതിനിഷേധവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകള്‍ വിവിധ കോടതികളിലാണ്- അദ്ദേഹം പറഞ്ഞു. ബി.ജെ.പി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന സാഹചര്യത്തില്‍ വിസ പ്രശ്നങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്. 2002 ലെ ഗുജറാത്ത് കലാപത്തിലെ ഇരകളോട് നീതി പുലര്‍ത്താന്‍ മോഡി സര്‍ക്കാറിനായില്ല എന്ന് ചൂണ്ടിക്കാട്ടി മോഡിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിസ നിഷേധം തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തുവന്നിരുന്നു.
അമേരിക്ക വിസ നിഷേധത്തില്‍ കടുത്ത നിലപാട് തുടരുകയാണെങ്കിലും ബ്രിട്ടന്‍ നിലപാടില്‍ അയവ് വരുത്തിയേക്കുമെന്നാണ് സൂചന. ഗുജറാത്ത് കലാപങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍ക്ക് മുമ്പാകെ മോഡി കുമ്പസാരം നടത്തിയിരുന്നു.












Click it and Unblock the Notifications