കൊടിയ യാതന, ഇത്തരം പണിമുടക്ക് വേണോ?

എങ്കിലും പൊതുജനത്തെ സമരം സാരമായി ബാധിക്കും. പൊതുവാഹനങ്ങള്‍ പതിവുപോലെ നിരത്തിലിറങ്ങുന്നില്ല. ബാങ്ക് ജീവനക്കാരുടെ ഒമ്പത് സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെ പൊതുമേഖലാ ബാങ്കിടപാടുകള്‍ മുടങ്ങി. സ്വകാര്യബാങ്കുകളില്‍ ചിലത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവ നഗരത്തിലായത് ഇടപാടിന് തടസ്സമാകുന്നുണ്ട്. ചെക്ക് ക്‌ളിയറിങ് അടക്കമുള്ള സേവനങ്ങളെ പണിമുടക്ക് ബാധിച്ചുകഴിഞ്ഞു.
എ.ടി.എം. സേവനങ്ങള്‍ ബുധനാഴ്ച പ്രവര്‍ത്തനനിരതമാകുമെങ്കിലും വ്യാഴാഴ്ച മുടങ്ങാനാണ് സാധ്യത. ഇന്റര്‍നെറ്റ് ബാങ്കിടപാടുകാരെ ബാധിക്കുന്ന രീതിയില്‍ വൈദ്യുതി മുടങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയെങ്കിലും വാഹനഗതാഗതം മുടങ്ങിയതിനാല്‍ രോഗികളെ ബാധിച്ചിട്ടുണ്ട്.
പാചകവാതകം രണ്ടുദിവസം കിട്ടില്ലെന്നതാണ് വീട്ടമ്മമാരെ ഏറെ വലക്കുന്നത്. വൈദ്യുതിയുടെ ഒളിച്ചുകളി ഏറെ ബാധിക്കുന്നത് അവരെയാണ്. ഇന്‍ഷുറന്‍സ്, ടെലിഫോണ്‍, പോസ്റ്റല്‍ സേവനങ്ങളും രണ്ടുനാള്‍ മുടങ്ങും. ട്രെയിന്‍ ഗതാഗതം മുടങ്ങിയില്ലെന്നതാണ് പണിമുടക്ക് ദിനത്തിലെ ഏക ആശ്വാസം. സര്‍വീസുകളൊന്നും റദ്ദാക്കിയിട്ടില്ല. എന്നാല്‍, പണിമുടക്കുന്നവര്‍ റെയില്‍വേ പാത ഉപരോധിച്ചാല്‍ ട്രെയിന്‍ വൈകാനുള്ള സാധ്യതയുണ്ട്. മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ബസുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗികള്‍ എത്തുന്നത് കുറവാണെങ്കിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തനസജ്ജമാണ്.












Click it and Unblock the Notifications