Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണത്തില്‍ തുടരാന്‍ ഔദാര്യം വേണ്ട: ഉമ്മന്‍ചാണ്ടി

Oommen Chandy
തിരുവനന്തപുരം: കേരളത്തില്‍ ഭരണം തുടരാന്‍ ആരുടെയും ഔദാര്യം വേണ്ടെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് ഒറ്റക്കെട്ടാണ്. അഞ്ചുവര്‍ഷവും അധികാരത്തില്‍ തുടരുക തന്നെ ചെയ്യും. സര്‍ക്കാറിനെ വീഴ്ത്താമെന്നത് ചിലരുടെ മനക്കോട്ട മാത്രമാണ്-മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്‍ഡിഎഫ് നേതാക്കള്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്നത് യുഡിഎഫ് ഭരണം അവരുടെ ഔദാര്യം കൊണ്ടാണെന്നാണ്. എന്നാല്‍ സര്‍ക്കാറിന് പ്രതിപക്ഷമെന്ന നിലയില്‍ പോലുമുള്ള പിന്തുണ നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല.

യുഡിഎഫ് സര്‍ക്കാറിനെ വീഴ്ത്താന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായണ് ഉമ്മന്‍ചാണ്ടി ഇത്തരത്തില്‍ പ്രതികരിച്ചത്.

സര്‍ക്കാറിനെതിരേ വന്‍ ജനകീയ പ്രക്ഷോഭത്തിനും എല്‍ഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത മാസം 25ന് സംസ്ഥാനവ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+