ക്ഷേത്രത്തിലേക്ക് പണമാകാം, പക്ഷേ തീണ്ടാന്പറ്റില്ല

അജ്മീരിലെ പിസാന്ഗനടുത്ത് ദൗലത്ത് ഖേര പിന്നാക്ക ഗ്രാമത്തിലാണ് സംഭവം. ജാട്ട്, റാവത്ത് തുടങ്ങിയ മുന്നാക്ക വിഭാഗങ്ങള്‍ക്കാണ് അവിടെ മേല്‍ക്കൈ. രണ്ട് ഡസനിലേറെ ദളിത് കുടുംബങ്ങളാണവിടെ ഉള്ളത്. ഉദ്ഘാടന നാളിലെ യജ്ഞത്തില്‍ പങ്കെടുക്കാന്‍ എത്തിയ ദളിതരെയാണ് ഇറക്കിവിട്ടത്. 51 ദമ്പതികള്‍ക്കേ പങ്കെടുക്കാനാവൂ എന്നും അതിനുള്ളവരത്തെിയെന്നും പറഞ്ഞാണ് ഇറക്കിവിട്ടത്. ക്ഷേത്രനിര്‍മാണത്തിനുള്ള കുടുംബവിഹിതമായ 2500 രൂപ വാങ്ങിയശേഷം പുറത്താക്കുന്നത് ദൈവനിന്ദയാണെന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഒരാള്‍ പറഞ്ഞു. നിര്‍മാണത്തിന് സഹകരിക്കാമെങ്കില്‍ അതില്‍ പങ്കെടുക്കാനും അവകാശമുണ്ടെന്ന വാദം അദ്ദേഹം നിരത്തി.
കോണ്‍ഗ്രസ് എം എല്‍ എ മഹേന്ദ്ര സിങ് ഗജ്ജാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തിയത്. എന്നാല്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. സംഭവം വിവാദമായതോടെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് രാജേഷ് ഗോയല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ആരും പരാതിപ്പെടാന്‍ മുന്നോട്ടുവന്നില്ല. 'ദളിതരെ ക്ഷേത്രച്ചടങ്ങില്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന് അറിഞ്ഞതോടെ സംഭവസ്ഥലത്തത്തെി. ഇത്തരത്തിലുള്ള ദുരനുഭവമുള്ളവര് പരാതിപ്പെടാന്‍ മുന്നോട്ട് വരണമെന്ന് പലകുറി ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. സമീപത്തെ സര്‍ക്കാര്‍ സ്കൂളില്‍ രഹസ്യകൂടിക്കാഴ്ച ഒരുക്കാന്‍ നിശ്ചയിച്ചപ്പോഴും ആരും മൊഴി നല്കാന് തയാറായില്ല രാജേഷ് ഗോയല്‍ പറഞ്ഞു. അസമത്വം ഉണ്ടായെന്ന പരാതി കിട്ടിയാല്‍ നിയമപരമായ നടപടിയെടുക്കാന്‍ തയാറാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യജ്ഞത്തിനുള്ള സംഭാവന നല്‍കിയവര്‍ക്കാണ് അതില്‍ പങ്കെടുക്കാനാവുക. പരാതി പറഞ്ഞവരാരും പണം നല്കിയവരല്ലെന്നാണ് സര്‍പഞ്ച് ചഗന്‍ലാല്‍ പ്രജാപതിയുടെ പ്രതികരണം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications