ഹൈദരാബാദില്‍ സ്‌ഫോടന പരമ്പര, 14 മരണം
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഹൈദരാബാദിനടുത്തുള്ള ദില്‍സുഖ്‌നഗറിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.(അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍)
തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്‌ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നേയുള്ളൂ- ഡിജിപി വി ദിനേഷ് റെഡ്ഡി അറിയിച്ചു.

എന്‍ടിആര്‍ നഗറിനു സമീപമുള്ള കോണാക് സിനിമാ തിയേറ്ററിന് മുന്നിലും വെങ്കിടാദ്രി തിയേറ്ററിനും മുന്നിലാണ് ശക്തമായ സ്‌ഫോടനമുണ്ടായത്. പ്രാഥമിക സൂചനകളനുസരിച്ച് ടിഫിന്‍ ബോക്‌സിലും ബൈക്കിലും സൂക്ഷിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത്.
എത്ര സ്ഥലത്ത് സ്‌ഫോടനങ്ങള്‍ ഉണ്ടായിയെന്നത് പോലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications