Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാലിയന്‍ വാലാബാഗ്, മാപ്പ് പറഞ്ഞില്ല

David Cameron
അമൃത്സര്‍ : ഇന്ത്യക്കാരെ കൂട്ടക്കുരുതിക്കിരയാക്കിയ ജാലിയന്‍ വാലാബാഗില്‍ ഒടുവില്‍ ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയത്തെി ഡേവിഡ് കാമറൂണ്‍. ഇന്ത്യയുമായുള്ള വ്യാപാരനിക്ഷേപ ബന്ധം ഊഷ്മളമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലത്തെിയ കാമറൂണ്‍ ത്രിദിന സന്ദര്‍ശനത്തിന്റെ അവസാന നാളിലാണ് പഞ്ചാബിലെ ജാലിയന്‍ വാലാബാഗിലത്തെിയത്.

ജാലിയന്‍ വാലാബാഗ് സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് മൗനപ്രാര്‍ഥനക്കുശേഷം സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടു: 'ഇത് ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമാണ്. രാക്ഷസീയം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വില്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇതിനെ വിശേഷിപ്പിച്ചത് തീര്‍ത്തും ശരിയാണ്. ഇവിടെ സംഭവിച്ചത് ഒരിക്കലും മറക്കാനാവുന്നതല്ല. ലോകത്തെ സമാധാനപരമായ പ്രക്ഷോഭങ്ങളെ പിന്തുണച്ച പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളത്' മാപ്പ് പറയാനൊരുങ്ങാതെ ഖേദപ്രകടത്തിലൊതുക്കി കാമറൂണ്‍ തന്റെ പ്രതികരണം.

ഇതോടെ ജാലിയന്‍ വാലാബാഗ് സംഭവത്തില്‍ ഖേദം അറിയിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കാമറൂണ്‍. 1997 ഒക്ടോബറില്‍ ഇവിടെയത്തെിയ എലിസബത്ത് രാഞ്ജി 'ദു:ഖകരമായ സംഭവം' എന്ന് വിശേഷിപ്പിച്ചിരുന്നു. 1919 ഏപ്രില്‍ 19നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളും നിരായുധരുമായ ആള്‍ക്കൂട്ടത്തിനുനേരെ ബ്രിട്ടീഷ് പട്ടാളം നിറയൊഴിക്കുകയായിരുന്നു.

ഒറ്റവാതില്‍ മാത്രമുള്ള കൂറ്റന്‍ മതില്‍കെട്ടിനുള്ളില്‍ സമ്മേളിച്ചവര്‍ക്കുനേരെയായിരുന്നു ബ്രിഗേഡിയര്‍ ജനറല്‍ റജിനാള്‍ഡ് ഡെയറിന്റെ നേതൃത്വത്തിലുള്ള വെടിവെപ്പ്. കൂട്ടക്കൊലയിലെ മരണസംഖ്യ എത്രയെന്ന് അന്നേ അവ്യക്തമായിരുന്നു. അന്വേഷണത്തിനുശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് 379 പേര്‍ കൊല്ലപ്പെട്ടെന്നാണ്. എന്നാല്‍ ആയിരത്തോളം പേര്‍ മരിച്ചെന്നാണ് ഇന്ത്യന്‍ കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+