ക്ഷേത്രത്തില്‍ അനാശാസ്യം, പൂജാരി അറസ്റ്റില്‍

ക്ഷേത്ര പൂജാരിയും സംഘങ്ങളും നടത്തുന്ന പെണ്‍വാണിഭ സംഘത്തില്‍ വിദ്യാര്‍ത്ഥിനികളും ഉണ്ട്. ക്ഷേത്രത്തിനോടനുബന്ധിച്ച് പെണ്‍വാണിഭം നടത്തിവരികയായിരുന്നു ഇവര്‍. ആറു പെണ്‍കുട്ടികളെയും ഒരു സന്ദര്‍ശകനെയുമാണ് പിടികൂടിയത്. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ള പെണ്‍കുട്ടികളാണ് ഈ റാക്കറ്റിലുണ്ടായിരുന്നത്. പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ എയര്‍ഹോസ്റ്റസും ബാക്കിയുള്ള നാലു പെണ്‍കുട്ടികള്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനികളാണ്.
ക്ഷേത്രത്തിലെ പുജാരി തന്നെയാണ് സെക്‌സ് റാക്കറ്റ് നടത്തിയിരുന്നത്. രാജീവ് രഞ്ജന്‍ ദ്വിവേധി എന്ന ഇദ്ദേഹമാണ് ക്ഷേത്രം നടത്തിയിരുന്നത്. ഖാന്‍പൂറിലും പരിസര പ്രദേശങ്ങളിലും ഇദ്ദേഹം ക്ഷേത്രം നടത്തുന്നുണ്ട്. അനാശാസ്യം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ദില്ലി പോലിസ് ഇവരെ പിടികൂടിയത്.












Click it and Unblock the Notifications