പാര്‍ലമെന്റ് ബജറ്റ് സമ്മേളനം തുടങ്ങി

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെങ്കിലും നിക്ഷേപ സൗഹൃദ മേഖലയായി ഇന്ത്യമാറിയിട്ടുണ്ടെന്നും കാര്‍ഷികമേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ടെന്നും ഭക്ഷ്യു സുരക്ഷാ ബില്‍ പാസ്സാക്കുക തന്നെ ചെയ്യുമെന്നും പ്രണബ് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
ഇറ്റാലിയന്‍ ഹെലികോപ്റ്റര്‍ ഇടപാടും പിജെ കൂര്യന്‍ വിഷയവും സമ്മേളനത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കുമെന്നുറപ്പാണ്. ഹിന്ദുത്വ ഭീകരവാദത്തെ കുറിച്ചുള്ള പ്രസ്താവനയില്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഖേദം പ്രകടിപ്പിച്ചതിനാല്‍ സര്‍ക്കാറിന് വലിയൊരു തലവേദന ഒഴിവായിട്ടുണ്ട്.
ഹെലികോപ്റ്റര്‍ ഇടപാടിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം പിജെ കൂര്യന്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം കൈകൊണ്ടത്.
ഇടതുപാര്‍ട്ടികള്‍ കുര്യന്റെ രാജിയ്ക്കുവേണ്ടി ബഹളമുണ്ടാക്കുമെന്നുറപ്പാണ്. ബിജെപി ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ല. റെയില്‍വേ ബജറ്റ് 26നും പൊതുബജറ്റ് 28നും അവതരിപ്പിക്കും.












Click it and Unblock the Notifications