ഒന്നാം ക്ലാസ് പ്രവേശനം, പ്രായപരിധി അഞ്ച്

കഴിഞ്ഞ വര്‍ഷം മുതല്‍ കേന്ദ്രതീരുമാനം നടപ്പാക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ അന്ന് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുകയായിരുന്നു.
പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയായി ഒന്നാം ക്ലാസിലെത്തുന്ന പതിനായിരകണക്കിന് കുട്ടികളെ പ്രതികൂലമായി ബാധിച്ച തീരുമാനമായിരുന്നു അത്. ആറു വയസ്സ് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള പല കുട്ടികള്‍ക്കും പ്രീ പ്രൈമറി ക്ലാസ്സില്‍ വീണ്ടും ഇരിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നു.
ഇക്കാര്യത്തില്‍ രക്ഷാകര്‍ത്താക്കള്‍ ഹരജി നല്‍കിയെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അധ്യാപകസംഘടനകളും വിദ്യാഭ്യാസവിദഗ്ധരും പുതിയ അധ്യയന വര്‍ഷത്തിന്റെ കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം തീരുമാനം നിര്‍ബന്ധമായും നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കണമെന്നാണ് ചിലരുടെ നിലപാട്.












Click it and Unblock the Notifications