കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗരയൂഥത്തിന് വെളിയില്‍ കണ്ടൂ ചിന്നഗ്രഹത്തെ

  • By Super
Google Oneindia Malayalam News

ചെറുതെന്ന അഹങ്കാരം ബുധന് അവസാനിപ്പിക്കാന്‍ നേരമായെന്ന് തോന്നുന്നു. ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ചിന്നഗ്രഹത്തിന്റെ വലിപ്പം ആ സൂചനയാണ് നല്‍കുന്നത്. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനേക്കാള്‍ കുറച്ചുകൂടി ചെറുപ്പമാണ് പുതിയ കക്ഷിക്ക്. നമ്മുടെ ചന്ദ്രനേക്കാള്‍ അല്‍പ്പംകൂടി വലുത്്. കണ്ടെത്തിയതില്‍വച്ച് ഏറ്റവും ചെറിയ അന്യഗ്രഹമെന്ന സ്ഥാനം ഇനി 'കെപ്ലെര്‍37ബി'ക്ക് സ്വന്തം.

സൗരയൂഥത്തിന് വെളിയില്‍ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളാണ് 'അന്യഗ്രഹങ്ങള്‍'. മുമ്പ് കണ്ടത്തെിയ ഏറ്റവും ചെറിയ അന്യഗ്രഹത്തിന്റെ മൂന്നിലൊന്ന് വലിപ്പമേയുള്ളൂ കെപ്ലെര്‍37ബിക്ക്. 'കെപ്ലെര്‍ ദൗത്യ'ത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ഈ കുഞ്ഞന്‍ഗ്രഹത്തിന്റെ പൊരുളുകള്‍ പലതും തിരിച്ചറിഞ്ഞത്. സൂര്യന് സമാനമായ നക്ഷത്രത്തെ ഈ കുഞ്ഞന്‍ ഗ്രഹം ചുറ്റുന്നതായി കണ്ടത്തെുകയായിരുന്നു. മാതൃനക്ഷത്രത്തെ വെറും 13 ദിവസംകൊണ്ട് പരിക്രമണം ചെയ്യുന്നുണ്ട്- 'നേച്ചര്‍' ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

Mercury-Kepler-37b-Moon

മൂന്നു ഗ്രഹങ്ങളും നക്ഷത്രവുമുള്‍പ്പെട്ട അകലങ്ങളിലെ 'സൗരയൂഥ'ത്തിന്റെ ഭാഗമാണ് കെപ്ലെര്‍37ബി. അതിലെ മറ്റ് ഗ്രഹങ്ങളില്‍ ഒന്നിന് ഭൂമിയുടെ മുക്കാല്‍ പങ്ക് വലിപ്പമുണ്ട്. മറ്റേതിനാകട്ടെ ഭൂമിയുടെ ഇരട്ടി വലിപ്പവും. ഇവയുടെ മാതൃനക്ഷത്രമാണ് 'കെപ്ലെര്‍ 37'. ഭൂമിയില്‍ നിന്ന് 210 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. സൂര്യനും ബുധനും തമ്മിലുള്ളതിലും കുറഞ്ഞ അകലത്തിലാണ് മൂന്നു ഗ്രഹങ്ങളും മാതൃനക്ഷത്രത്തെ ചുറ്റുന്നത്. അതിനര്‍ഥം, അവ വളരെ ചൂടുകൂടിയവ ആകും എന്നാണ്. മാതൃനക്ഷത്രത്തെ കെപ്ലെര്‍37ബി പരിക്രമണം ചെയ്യുന്നത് 13 ദിവസംകൊണ്ടാണ്. മറ്റ് രണ്ട് ഗ്രഹങ്ങളായ കെപ്ലെര്‍37സി 21 ദിവസം കൊണ്ടും, കെപ്ലെര്‍37ഡി 40 ദിവസം കൊണ്ടുമാണ് പരിക്രമണം ചെയ്യുന്നത്.

ഭൂമിക്ക് സമാനമായ അന്യഗ്രഹങ്ങളെ കണ്ടുപിടിക്കാനായി 2009 മാര്‍ച്ച് ഏഴിന് നാസ വിക്ഷേപിച്ച 'കെപ്ലെര്‍ സ്‌പേസ് ടെലസ്‌കോപ്പി'ന് ലക്ഷ്യം തെറ്റിയില്‌ളെന്നാണ് ഈ വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിക്കുന്നത്. വിദൂരനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നക്ഷത്രതിളക്കത്തിലുണ്ടാകുന്ന വ്യതിയാനം മനസിലാക്കിയാണ് ഗ്രഹസാന്നിധ്യം കണ്ടത്തെുന്നത്. വ്യാഴവും ശനിയുംപോലെ ഭീമന്‍ ഗ്രഹങ്ങളെയാണ് കെപ്ലെര്‍ ഉപയോഗിച്ച് ആദ്യകാലത്ത് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍, പിന്നീട് ഒട്ടേറെ 'സൂപ്പര്‍ഭൂമി'കളുടെ കണ്ടത്തെലിന് ഇത് വഴിവെച്ചു. ഇപ്പോഴിതാ, ഏറ്റവും ചെറിയ അന്യഗ്രഹത്തിന്റെ കണ്ടുപിടിത്തത്തിനും അത് കാരണമായിരിക്കുന്നു.

English summary
Astronomers have found a mini planet beyond our solar system that is the smallest of more than 800 extra-solar planets discovered, scientists said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X