സ്‌ഫോടനത്തിനു പിന്നില്‍ ഹുജി?
ഹൈദരാബാദ്: ദക്ഷിണ ഏഷ്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി(ഹുജി)യുടെ പിന്തുണയോടെ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയാണ് ഹൈദരാബാദിലെ സ്‌ഫോടനത്തിനു പിന്നിലെന്ന് പ്രാഥമിക സൂചനകള്‍ വ്യക്തമാക്കുന്നു. 2007 ആഗസ്തില്‍ ഹൈദാരാബാദില്‍ തന്നെയുണ്ടായ ഇരട്ടസ്‌ഫോടനവുമായുള്ള സാമ്യമാണ് ഉദ്യോഗസ്ഥരെ ഈ വഴിയ്ക്ക് ചിന്തിപ്പിക്കുന്നത്.
പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളായിരുന്ന അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്‌സ് ബ്യൂറോ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീനെ പോലുള്ള പ്രാദേശിക തീവ്രവാദഗ്രൂപ്പിലെ അംഗങ്ങള്‍ ദില്‍സുഖ് നഗറിലേക്ക് നുഴഞ്ഞുകയറാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളെ വേണ്ടത്ര പ്രധാന്യത്തോടെ പരിഗണിയ്ക്കാതിരുന്നതാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന ആക്ഷേപമുണ്ട്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു

പരിക്കേറ്റ ഒരാളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നു

ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രി വാര്‍ഡില്‍

ബന്ധുക്കളും രക്ഷാപ്രവര്‍ത്തകരും പരിക്കേറ്റവര്‍ക്കായി തിരച്ചില്‍ നടത്തുന്നു

നിസ്സാര പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു

ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ ആംബുലന്‍സില്‍ നിന്നു താഴെയിറക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ സഹായിക്കുന്നു

തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം ചിതറി കിടക്കുന്നു
ഇന്ത്യയില്‍ ആക്രമണമുണ്ടാകിനിടയുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗം ഇന്ത്യന്‍ സംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങള്‍ക്കിടെയാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്.
ഇരട്ടസ്‌ഫോടനത്തിനിടയില്‍ എത്ര പേര്‍ മരിച്ചുവെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ഒടുവില്‍ ലഭ്യമായ വിവരമനുസരിച്ച് 13 പേര്‍ കൊല്ലപ്പെടുകയും 85ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദില്‍ സുഖ് നഗര്‍ ബസ് സ്‌റ്റേഷനും കോണാര്‍ക്-വെങ്കിടാദ്രി തിയേറ്ററിനും സമീപമായാണ് സ്‌ഫോടനമുണ്ടായത്.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍
അപകടത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍പ് ലൈന്‍ നമ്പര്‍. 04027854771. ദില്‍സുഖ് നഗറിലെ ധനലക്ഷ്മി ആംബുലന്‍സ് സര്‍വീസ് നമ്പര്‍ +91 9391351543, 9963857749, 9440379926












Click it and Unblock the Notifications