ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് പെണ്ണുങ്ങള്‍

ശരാശരി ഒരു പുരുഷന്‍ ഒരു ദിവസം സംസാരിക്കുന്നതിനേക്കാള്‍ 20,000 അധികം വാക്കുകളാണ് ഒരു സ്ത്രീ ഉപയോഗിക്കുന്നത്.
ഫോക്‌സ്പി 2പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാലാണ് പെണ്‍കുട്ടികള്‍ കൂടുതല്‍ സംസാര പ്രിയരായി മാറുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടുപിടുത്തം.
എലികളിലും മനുഷ്യരിലും ഒരു പോലെ നടത്തിയ പരീക്ഷണത്തിലാണ് ഫോക്‌സ്പി 2പ്രോട്ടീന്‍ സംസാരം കൂട്ടുമെന്ന് തെളിഞ്ഞത്. ഫോക്‌സ്പി പ്രോട്ടീന്‍ ഭാഷാ പ്രോട്ടീന്‍ എന്നാണ് അമേരിക്കന്‍ ശാസ്ത്രഞ്ജരുടെ കണ്ടുപിടുത്തം. പക്ഷേ എലികളിലും മനുഷ്യരിലും നടത്തിയ പരീക്ഷണത്തില്‍ ആണ്‍ എലികളിലാണ് ഫോക്‌സ് പി പ്രോട്ടീന്‍ കൂടുതലായി കണ്ടെത്തിയത്.
മനുഷ്യരില്‍ സ്ത്രീകളിലും. മൂന്നു വയസ്സിനും അഞ്ചു വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഏറ്റവും ആദ്യം സംസാരിച്ചു തുടങ്ങുന്നത് പെണ്‍കുട്ടികളാണെന്നും അവരാണ് ഏറ്റവും ആദ്യം പ്രതികരിക്കുന്നതെന്നും പ്രശസ്ത സയന്‍സ് മാഗസിനായ ന്യൂറോസയന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണ്‍കുട്ടികളിലുള്ളതിനേക്കാള്‍ 30 ശതമാനം അധികം ഫോക്‌സ്പി പ്രോട്ടീന്‍ പെണ്‍കുട്ടികളിലുണ്ട്. ഇനി പെണ്‍കുട്ടികള്‍ക്ക് വര്‍ത്തമാനം കൂടുതലാണെന്ന് പറഞ്ഞ് ചീത്ത പറയുന്നവരോട് ധൈര്യമായി ഇനി രണ്ടു ഡയലോഗ് അടിയ്ക്കാം.












Click it and Unblock the Notifications