Get Updates
Get notified of breaking news, exclusive insights, and must-see stories!

അമുല്‍ ബേബി നേതാവായി

Cartoon
അമുല്‍ ബേബിയെന്ന് ഇരട്ടപ്പേരുള്ള രാഹുല്‍ ഗാന്ധി പരസ്യക്കാരുടേയും ഇഷ്ടതാരമാകുന്നു. എന്നാല്‍, സോണിയയും രാഹുലുമടങ്ങുന്ന ഗാന്ധികുടുംബത്തെ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചത് കോണ്‍ഗ്രസുകാര്‍ക്കത്ര സുഖിച്ചിട്ടില്ല. രാജ്യത്തെ പ്രമുഖ ക്ഷീരോല്‍പാദകരായ ഗുജറാത്തിലെ ആനന്ദില്‍നിന്നുള്ള അമുലാണ് പരസ്യത്തിന് പിന്നില്‍. ഒന്നും രണ്ടുമല്ല ഒരു പരസ്യപരമ്പരതന്നെ അവതരിപ്പിച്ചതാണ് അമുല്‍ കോണ്‍ഗ്രസുകാരുടെ കണ്ണിലെ കരടായത്. ‘ബേട്ടാ ബന്‍ ഗയാ നേതാ' (മകന്‍ നേതാവായി) എന്ന് അമുലിന്‍െറ കൊച്ചുടുപ്പുകാരി പറയുമ്പോള്‍ സോണിയയും ഡോ. മന്‍മോഹന്‍ സിങും തൊട്ടടുത്തിരുന്ന് രാഹുലിനെ ഊട്ടുന്നത് കാണാം പരസ്യചിത്രത്തില്‍. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷനായപ്പോഴാണ് ഈ പരസ്യം പുറത്തിറക്കിയത്. എല്ലാത്തിനും അതിന്‍േറതായ സമയമുണ്ടെന്ന് അറിയുന്നവരാകുമോ ആവോ പരസ്യത്തിന് പിന്നില്‍.

കോപ്റ്റര്‍ വിവാദമുയര്‍ന്നപ്പോഴും അമുല്‍ വെറുതെയിരുന്നില്ല. വിഐപികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കുമുള്ളത് എന്നായിരുന്നു അവരുടെ ബട്ടറിന്‍െറ പരസ്യവാചകം. അതിലെ ചിത്രത്തിലുള്ളതാകട്ടെ ഹെലികോപ്റ്ററും രാഹുലും. പോരേ പൂരം. ഇതൊക്കെക്കണ്ട് ആസ്വദിച്ചെങ്കിലും അടങ്ങിയിരിക്കാന്‍ കുടുംബത്തില്‍പിറന്ന കോണ്‍ഗ്രസുകാര്‍ക്കാവില്ലല്ളോ. ഇന്‍ഡോര്‍ സിറ്റി കോണ്‍ഗ്രസ് നേതാക്കള്‍ അമുലിനെതിരെ കോടതിയെ സമീപിച്ചുകഴിഞ്ഞു. തൊഴുത്തില്‍ക്കുത്തിന് പണ്ടേ പേരുകേണ്ട കോണ്‍ഗ്രസിലെ മറ്റൊരു നേതാവ് ജില്ലാ കോടതിയേയും സമീപിച്ചു. ആക്ഷേപഹാസ്യപരസ്യപരമ്പര നിര്‍ത്തണമെന്നുതന്നെയാണ് കോടതിയില്‍പോയ രണ്ടുകൂട്ടരുടേയും ആവശ്യം. ബിജെപിക്കുവേണ്ടിയാണ് അമുലിന്‍െറ ഈ കളിയെന്ന് കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലുജ ആരോപിച്ചു.

അമുലിലെ കെടുകാര്യസ്ഥതക്കെതിരെ യുപിഎ സര്‍ക്കാര്‍ അന്വേഷണ ഉത്തരവിട്ടതാണ് ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കാനിറങ്ങിയതിന് പിന്നിലെ കാര്യമെന്നാണ് കണ്ടത്തെല്‍. അമുലില്‍ അഴിമതി നടന്നതായി തെളിയിക്കാനായിട്ടില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിപദം സ്വപ്നംകണ്ടുതുടങ്ങിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും പരസ്യത്തിന് പിന്നിലുണ്ടാകുമെന്ന ആശങ്ക ഗുജറാത്തിലെ കോണ്‍ഗ്രസുകാരിലാടെ പടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+