കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 ഹൈന്ദവ ഭവനങ്ങള്‍ അഗ്‌നിക്കിരയാക്കി

  • By Super
Google Oneindia Malayalam News

Bangalore Riot
ഹിന്ദു-മുസ്‌ളിം വര്‍ഗീയതക്ക് പശ്ചിമ ബംഗാളില്‍നിന്നൊരു ഉദാഹരണംകൂടി. നാല് ഗ്രാമങ്ങളിലെ 200 വീടുകള്‍ മുസ്‌ളിം പ്രക്ഷോഭകാരികള്‍ തീയിട്ടു. സൗത് 24 പര്‍ഗാന ജില്ലയിലെ നാലിയാഖലി, ഹീറോബന്‍ഗ, ഗോപാല്‍പുര്‍, ഗോലാഡോഗ്ര ജില്ലകളിലാണ് സംഭവം. കാനിങ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ളതാണ് ഈ ഗ്രാമങ്ങള്‍. ജോയ്‌നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള രണ്ടു ഡസന്‍ കടകളും തകര്‍ത്തു.

ഫെബ്രുവരി 19ന് നടന്ന സംഭവം പുറംലോകമറിയാതിരിക്കാന്‍ അധികൃതരുടെ നീക്കം വിജയിച്ചു. മുഖ്യധാരാ മാധ്യമങ്ങളും ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും മൂടിവെച്ച സംഭവമാണ് ഇപ്പോള്‍ പുറംലോകത്തത്തെുന്നത്. ഫെബ്രുവരി 18നാണ് സംഭവങ്ങളുടെ തുടക്കം. അജ്ഞാതരുടെ വെടിയേറ്റ് മൗലവി രോഹുല്‍ കുഡൂസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.

മതപരമായ ചടങ്ങുകഴിഞ്ഞ് ബൈക്കില്‍ മടങ്ങുമ്പോഴാണ് മൗലവിയേയും ഒപ്പമുണ്ടായിരുന്ന അബ്ദുല്‍ വഹാബിനുംനേരെ അജ്ഞാതരുടെ ആക്രമണമുണ്ടായത്. നലിയാഖാലി മെയിന്റോഡില്‍വെച്ചായിരുന്നു സംഭവം. മൗലവി സംഭവസ്ഥലത്ത്വെച്ചുതന്നെ മരിച്ചു. വഹാബിന് പരിക്കേറ്റു. മൗലവിക്കെതിരേയുള്ള പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല.

എന്നാല്‍, മൗലവിയുടെ കൈയിലുള്ള 11.5 ലക്ഷം രൂപ അക്രമികള്‍ തട്ടിയെടുത്തതായി പ്രമുഖ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും സംഭരിച്ചുവെക്കാന്‍ കണക്കില്‍ കവിഞ്ഞ വന്‍തുക ഈ മേഖലയില്‍ വിതരണം ചെയ്യുന്നതായി ആരോപണമുണ്ട്. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ ആശിര്‍വാദത്തോടെയാണ് ഇത് നടക്കുന്നതെന്നാണ് ആക്ഷേപം. ഫെബ്രുവരി 19ന് പുലര്‍ച്ചെ നാലരയോടെ

ആ വഴി സര്‍വീസ് നടത്തുന്ന ബസിലെ െ്രെഡവറാണ് മൃതദേഹം ആദ്യം കണ്ടത്. ബൈക്ക് തൊട്ടപ്പുറത്ത് മറിഞ്ഞതായി കണ്ടത്തെി. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും സ്ഥലത്തത്തൊനും മൃതദേഹം എടുത്തുമാറ്റാനും ഏറെ വൈകിയാണ് എത്തിയത്. പരിക്കേറ്റ അബ്ദുല്‍ വഹാബ് അവിടെനിന്ന് രക്ഷപ്പെട്ട് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. വൈകാതെ നിരവധി പേര്‍ ലോറിയിലും മറ്റുമായി സംഭവസ്ഥലത്തത്തെി.

ഹൈന്ദവ ഭവനങ്ങള്‍ തെരഞ്ഞുപിടിച്ച് അക്രമിക്കാനും തീയിടാനും തുടങ്ങി. കലാപം പടരാന്‍ ഏറെനേരം വേണ്ടിവന്നില്ല. പൊലീസിന്റെയും അധികൃതരുടേയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് വര്‍ഗീയ കലാപമായി ഇത് മാറാന്‍ ഇടയാക്കിയതെന്നാണ് ആക്ഷേപം. അക്രമികള്‍ പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും രണ്ടു പോലീസുകാരെ അക്രമിക്കുകയും ചെയ്തു. കലാപം വളരെ പെട്ടെന്ന് തൊട്ടടുത്ത ഗ്രാമങ്ങളിലേക്കും പടര്‍ന്നു.

ആദ്യമേതന്നെ ഹൈന്ദവ ആരാധനാലയം കേടുവരുത്തുന്നതിനൊപ്പം അഞ്ച് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തതോടെ കലാപകാരികളുടെ ലക്ഷ്യം വ്യക്തമായിരുന്നതെന്ന് ഹൈന്ദവനേതാവ് തപന്‍ ഗോഷ് പ്രാദേശിക ടി.വി. ചാനലിലൂടെ പ്രതികരിച്ചു. പെട്രോളൊഴിച്ചാണ് വീടുകള്‍ ചാമ്പലാക്കിയത്. മൗലവിയുടെ മരണം പുറംലോകം അറിയുംമുമ്പേയുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നാണ് അക്രമത്തിനിരയായവരുടെ പ്രതികരണം.

English summary
Large-scale rioting was reported all over South 24 Parganas on Tuesday after the murder of Maulana Ruhul Kuddus on Monday night.The rioters ran into thousands and burned down an estimated 200 houses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X