കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് സൗഹൃദം അടിച്ചുപിരിഞ്ഞു

  • By Super
Google Oneindia Malayalam News

Facebook
ഫേസ്ബുക്കിലെ സൗഹൃദാഭ്യര്‍ഥന സ്വീകരിച്ച 22കാരിയുടെ ജീവിതം അവതാളത്തിലായി. ഭോപ്പാല്‍ ഗൗരിബസാറിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിക്കാണ് ഈ ഗതികേട് പിണഞ്ഞത്. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കല്‍, മതംമാറണമെന്നുള്ള ഭീഷണി, ഒരുമിച്ചുള്ള ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന മുന്നറിയിപ്പ്, മാതാപിതാക്കള്‍ക്ക് വധഭീഷണി, ആസിഡ് മുഖത്തൊഴിക്കുമെന്ന് നേരിട്ടും ഫോണിലൂടെയുമുള്ള ഭീഷണി.....ആറുമാസത്തിലേറെ നീണ്ടു പലവിധ ഭീഷണികള്‍.

നേരിട്ട് കാണുന്നതിലും ഒരുമിച്ച് സമയം ചെലവഴിക്കലിലുമെത്തിയ ശേഷമാണ് ആണ്‍-പെണ്‍ സൗഹൃദത്തിന്റെ ചതിക്കുഴിയിലേക്കുള്ള ക്ഷണമെത്തിയത്. കജാര്‍വാരക്കാരനും യുവാവുമായ രാകേഷ് മാസിഹ് സൗഹൃദംവിട്ട് പ്രണയത്തിലേക്ക് ചുവടുമാറിയതോടെയാണ് യുവതി കുഴങ്ങിയത്. സൗഹൃദത്തിലപ്പുറമുള്ള ബന്ധത്തിന് താല്‍പര്യമില്ലെന്ന് പലകുറി തുറന്നുപറഞ്ഞിട്ടും യുവാവ് പിന്‍വാങ്ങിയില്ല.

ഒരുമിച്ചുള്ള സമയങ്ങള്‍ രഹസ്യമായി മൊബൈലില്‍ പകര്‍ത്തുകയും യുവതിയറിയാതെ പിന്തുടരുകയും ചെയ്തതോടെ സൗഹൃദം അവസാനിപ്പിക്കാതെ ഗത്യന്തരമില്ലെന്നായി. ഇത് യുവാവിനെ പ്രതികാരദാഹിയാക്കി. അതിനെ തുടര്‍ന്നായിരുന്നു ഭീഷണി. ആറുമാസത്തിലേറെ ഭീഷണി തുടര്‍ന്നു. ഒടുവില്‍ യുവാവ് നിര്‍ബന്ധപൂര്‍വം വരാനാവശ്യപ്പെട്ട ഗോള്‍ച്ച ബരാത്ഗര്‍ ഭാഗത്ത് യുവതിയെത്തെി.

പ്രദേശവാസികളായ ഏതാനും പേരോട് ഇക്കാര്യമെല്ലാം പറഞ്ഞശേഷമായിരുന്നു യുവതി കൂടിക്കാഴ്ചക്കത്തെിയത്. അവിടെയത്തെിയ യുവാവിനെ നടുറോഡിലിട്ട് നന്നായി പെരുമാറിയാണ് യുവതി കലി അടക്കിയത്. അവിടെ കൂടിയ നാട്ടുകാരുടെ മട്ടും ഭാവവുംകണ്ട യുവാവ് പ്രതിരോധിക്കാന്‍ മുതിര്‍ന്നതുമില്ല. സ്ത്രീ പീഡനത്തിനെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷന്‍ വനിതാസെല്ലിലേക്ക് മാര്‍ച്ചും നടത്തി

English summary
When this 22 year-old engineering student from Gauribazar accepted a Facebook friend request, little did she realize that this innocent action would rob her of the peace and quiet of her young life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X