ഹൈദരാബാദ് സ്ഫോടനം: അറിയേണ്ട എട്ടുകാര്യങ്ങള്‍
1. ദില്‍സുക് നഗറില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചു. 119 പേര്‍ക്ക് പരിക്ക്
2. ഇരട്ടസ്‌ഫോടനങ്ങളിലൊന്ന് സിനിമാഹാളിന് പുറത്ത്. അടുത്തത് ബസ് സ്റ്റാന്‍ഡിനടുത്ത്. നടപ്പാലത്തിന് സമീപം സ്ഥാപിച്ച പൊട്ടാത്ത സ്‌ഫോടകവസ്തു നിര്‍വീര്യമാക്കി.
3. സ്‌ഫോടനം നടത്താനുള്ള സ്ഥലം 2012 ഒക്ടോബറില്‍ നിശ്ചയിച്ചിരുന്നതായി ജയിലിലുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ സയിദ് മഖ്ബൂല്‍ മൊഴി നല്‍കിയിരുന്നു. അധികൃതര്‍ക്കും ഇക്കാര്യം അറിയാമെന്ന് റിപ്പോര്‍ട്ടുണ്ട്.

4. സ്‌ഫോടനസാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. എന്നാല്‍, സ്‌ഫോടനസ്ഥലത്തെക്കുറിച്ച് ധാരണയില്ലായിരുന്നെന്ന് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
5. നഗരത്തില്‍ സ്ഥാപിച്ചിരുന്ന ക്‌ളോസ്ഡ് സര്‍ക്യൂട്ട് ടിവി കാമറകള്‍ തകരാറിലോ പ്രവര്‍ത്തിക്കാത്തതോ ആയിരുന്നു. സുപ്രധാന മേഖലകളൊന്നും കാമറക്കണ്ണിലല്ലെന്ന് റിപ്പോര്‍ട്ട്. അക്രമത്തിന് ഏതാനും ദിവസം മുമ്പ് ഇവ നശിപ്പിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്.
6. ഹൈദരാബാദില്‍ മുമ്പുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. സംഭവം 2007 ആഗസ്റ്റില്‍.
7. പാര്‍ലമെന്റിന്റെ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ഹൈദരാബാദ് സ്‌ഫോടന പരമ്പര ചര്‍ച്ച ചെയ്യണമെന്ന് ബിജെപി.
8. സ്‌ഫോടനത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബിജെപി. അധ്യക്ഷന്‍ രാജ്‌നാഥ് സിങ്.












Click it and Unblock the Notifications