ഇറ്റാലിയന്‍ നാവികര്‍ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക്
കൊച്ചി: കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ഒരു മാസം കൂടി നാട്ടില്‍ പോയി ചുറ്റിക്കറങ്ങാം. നാട്ടിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ലത്തോറെ മാസ്സിമിലിയാനോയ്ക്കും സല്‍വത്തോറെ ജിറോണിനും ഒരു മാസത്തെ ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രിം കോടതി ഉത്തരവിട്ടു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് (ഫെബ്രുവരി 24, 25)തിരഞ്ഞെടുപ്പ്.
എന്തായാലും വോട്ട് ചെയ്യാന്‍ പോവുകയല്ലേ നാലാഴ്ച സമയം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിയ്ക്കുകയായിരുന്നു. തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാറിന്റെ ഉറപ്പ് കോടതിയ്ക്ക് ലഭിച്ച പശ്ചാത്തലത്തിലായിരുന്നു അനുമതി. പോസ്റ്റല്‍ വോട്ട് സംവിധാനം ഇറ്റലിയിലില്ലാത്തത് നാവികര്‍ക്ക് അനുഗ്രഹമാവുകയായിരുന്നു. നേരത്തെ ക്രിസ്തുമസ് ആഘോഷിയ്ക്കാന്‍ നാട്ടിലേക്കയച്ച നാവികര്‍ കൃത്യസമയത്ത് മടങ്ങിയെത്തിയിരുന്നു.

വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് കഴിഞ്ഞ മാസം 18ന് നല്‍കിയ നിര്‍ദ്ദേശം ഇതുവരെയും നടപ്പാക്കത്തതിനെ ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. പ്രതികളുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞ 16ന് കേരളത്തില്‍ നിന്നയച്ചിട്ട് ഇതുവരെ ദില്ലിയിലെത്തിയില്ലെന്ന പരാതിയും കോടതിയിലെത്തി. നാവികര്‍ക്ക് നാട്ടിലേക്ക് പോകാന്‍ താല്‍ക്കാലിക സൗകര്യമൊരുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications