Get Updates
Get notified of breaking news, exclusive insights, and must-see stories!

അഡോള്‍ഫ് ഹിറ്റ്‌ലര്‍ മേഘാലയയിലെ സ്ഥാനാര്‍ഥി

Hitler
ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെന്ന് വിളിക്കുമ്പോള്‍ ദേഷ്യംകൊണ്ട് മുഖംചുവന്ന മമ്മൂട്ടി കഥാപാത്രത്തെ ഓര്‍മയില്ലേ?. ഇത്ര ക്രൂരത പേറുന്ന മറ്റൊരു പേരുണ്ടോ എന്ന് സംശയിച്ചാല്‍പോലും തെറ്റില്ല. എന്നാല്‍ മേഘാലയയിലെ സ്ഥാനാര്‍ഥിയെ ഹിറ്റ്‌ലറെന്നല്ല അഡോള്‍ഫ് ഹിറ്റ്‌ലറെന്ന് വിളിച്ചാലും ചുണ്ടിലെ പുഞ്ചിരി മായില്ല. കാരണം അതങ്ങേരുടെ പേരാണ്. ശനിയാഴ്ച വോട്ടെടുപ്പ് നടന്ന മേഘാലയയിലെ സ്ഥാനാര്‍ഥികളില്‍ ചിലരുടെ പേരുകേട്ടാല്‍ ഞെട്ടും.

ഫ്രാങ്കെന്‍സ്റ്റീന്‍ മോമിന്‍, ബില്ലികിഡ് സാങ്മ, ഫീല്‍ഡ് മാര്‍ഷല്‍ മാവ്ഫ്‌നിയാങ്, റോമിയോ റാണി. തീര്‍ന്നില്ല, കെനഡി മരാക്, കെന്നഡി കോര്‍ണേലിയസ്, ജിം കാര്‍ട്ടര്‍ സാങ്മ.... അമേരിക്കന്‍ പ്രസിഡന്റുമാരുടെ പേരുബാധ കൂടിയവരുണ്ട് ഏറെപ്പേര്‍. അതിനിടയിലാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നത്. മറ്റേ കക്ഷി ഞാനല്ല എന്ന മട്ടില്‍. മേഘാലയ നിയമസഭയിലേക്ക് മൂന്നുവട്ടം ജയിച്ച മൂന്ന് പിള്ളേരുടെ അച്ഛനായ 54കാരന് ഈ പേര് അല്ലറചില്ലറ കുഴപ്പങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

'ജൂതന്‍മാരുടെ കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തതിന്റെ പേരില്‍ അക്കാലത്ത് ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നെനിക്കറിയാം. എന്നാല്‍ ഞാന്‍ അഡോള്‍ഫ് ലു ഹിറ്റ്‌ലറാണ്. അതുകൊണ്ടുതന്നെ ഞാന്‍ വ്യത്യസ്തനുമാണ്. തെരിഞ്ഞാ പടിഞ്ഞാറന്‍ ഗുവാഹത്തിയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള കൊച്ചുഗ്രാമമായ മാസിന്‍ഗ്രെയിലിരുന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലും ജര്‍മനിയിലുമെന്നല്ല ലോകത്തിന്റെ ഒരു ഭാഗത്ത് പോകാനും ഈ പേരൊരു തടസ്സവുമായില്ല എന്നദ്ദേഹം അഭിമാനത്തോടെ പറയുകയും ചെയ്തു.

പേര് കേട്ടവരും കണ്ടവരും മുഖത്തേക്ക് നോക്കി എന്താ ഇങ്ങനൊരു പേര് എന്ന് ചോദിക്കും. എന്റെ പേരിടീലില്‍ എനിക്ക് കാര്യമായ റോളൊന്നുമുണ്ടായിരുന്നില്ലെന്ന് പറയുന്നതോടെ ചോദിക്കുന്നവരുടെ സംശയം തീരും. മക്കള്‍ക്ക് മഹാന്മാരുടെയും പ്രശസ്തരുടെയും പേരിടുന്നത് ഇന്നാട്ടിലെ പൊതുരീതിയാണെന്ന് ഷില്ലോങില്‍ അധ്യാപകനായ മുസ്ഫിക്ക ഹഖ് പറഞ്ഞു. കാര്യമറിയാത്ത ചിലര്‍ മക്കള്‍ക്ക് ഹിറ്റ്‌ലര്‍ എന്നൊക്കെയുള്ള വിവാദപ്പേരുകളും ചാര്‍ത്തി നല്‍കും. അത്രമാത്രം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+