ഹൈദരാബാദ് സ്ഫോടനം: ലക്ഷ്യമിട്ടത് സായ് ബാബ ആശ്രമം
ഹൈദരാബാദ്: ഇന്ത്യയെ ഞെട്ടിപ്പിച്ച ഹൈദരാബാദ് സ്ഫോടനത്തിന് ആക്രമികള്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത് ദില്സു നഗറിലെ സായ് ബാബ ആശ്രമം. ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അനുരാഗ് ശര്‍മ്മയുടെ അപ്രതീക്ഷിത സന്ദര്‍ശനമാണ് ആക്രമികള്‍ ദില്‍സുക്ക് നഗര്‍ തിരഞ്ഞെടുത്തതെന്ന് പോലീസ് പറഞ്ഞു. ആശ്രമത്തിലാണ് സ്ഫോടനം നടന്നിരുന്നതെങ്കില്‍ മരണസംഖ്യ ഇനിയും കൂടുമായിരുന്നേനെ എന്നും പോലീസ് പറഞ്ഞു.
ഇതിനിടെ സ്ഫോടന സ്ഥലത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ അഞ്ചു വ്യക്തികള്‍ സംഭവസ്ഥലത്ത് സംശയാസ്പദമായ രീതിയില്‍ സൈക്കിളില്‍ പോകുന്ന ദൃശ്യങ്ങള്‍ കണ്ടു. ഇതിന്റെ വീഡിയോ പോലീസ് കാര്യക്ഷമമായി പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
ദേശീയ അന്വേഷണ ഏജന്‍സിയടക്കമുള്ള നിരവധി അന്വേഷണ ഏജന്‍സികള്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടത്തുന്നത്. ടഷീന് അക്താര്‍ ഏലീസ് മോനു, ഏലിസ് ഹസന്, ഇയാളുടെ കൂട്ടാളി അസദുള്ള അക്താര്‍ ഏലീസ് അഹമ്മദ് എന്നിവരെയാണ് അന്വഷണ ഏജന്‍സി സംശയിക്കുന്നത്.

ഹൈദരാബാദില്‍ വിവിധ നഗരങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി മുമ്പ് പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസീന്‍ ഭത്കാല് പറഞ്ഞിരുന്നു. തീഹാര്‍ ജയിലുള്ള ഇയാളെ ദേശിയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുകയാണ്.
സ്ഫോടനത്തിലെ മരണ സംഖ്യ 16 ആയി ഉയര്‍ന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിരുന്ന ബോംബില്‍ ടൈമര്‍ ഘടിപ്പിച്ചിരുന്നതായും വിവരങ്ങള്‍ ലഭിച്ചു. അത്യാധുനിക ബോംബായിരുന്നു സ്ഫോടനത്തിന് ഉപയോഗിച്ചിരുന്നത് അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications