കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് സ്‌ഫോടനം: ലക്ഷ്യമിട്ടത് സായ് ബാബ ആശ്രമം

  • By Leena Thomas
Google Oneindia Malayalam News

ഹൈദരാബാദ്: ഇന്ത്യയെ ഞെട്ടിപ്പിച്ച ഹൈദരാബാദ് സ്‌ഫോടനത്തിന് ആക്രമികള്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത് ദില്‍സു നഗറിലെ സായ് ബാബ ആശ്രമം. ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അനുരാഗ് ശര്‍മ്മയുടെ അപ്രതീക്ഷിത സന്ദര്‍ശനമാണ് ആക്രമികള്‍ ദില്‍സുക്ക് നഗര്‍ തിരഞ്ഞെടുത്തതെന്ന് പോലീസ് പറഞ്ഞു. ആശ്രമത്തിലാണ് സ്‌ഫോടനം നടന്നിരുന്നതെങ്കില്‍ മരണസംഖ്യ ഇനിയും കൂടുമായിരുന്നേനെ എന്നും പോലീസ് പറഞ്ഞു.

ഇതിനിടെ സ്‌ഫോടന സ്ഥലത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ അഞ്ചു വ്യക്തികള്‍ സംഭവസ്ഥലത്ത് സംശയാസ്പദമായ രീതിയില്‍ സൈക്കിളില്‍ പോകുന്ന ദൃശ്യങ്ങള്‍ കണ്ടു. ഇതിന്റെ വീഡിയോ പോലീസ് കാര്യക്ഷമമായി പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
ദേശീയ അന്വേഷണ ഏജന്‍സിയടക്കമുള്ള നിരവധി അന്വേഷണ ഏജന്‍സികള്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടത്തുന്നത്. ടഷീന്‍ അക്താര്‍ ഏലീസ് മോനു, ഏലിസ് ഹസന്‍, ഇയാളുടെ കൂട്ടാളി അസദുള്ള അക്താര്‍ ഏലീസ് അഹമ്മദ് എന്നിവരെയാണ് അന്വഷണ ഏജന്‍സി സംശയിക്കുന്നത്.

Hydrabad Blast

ഹൈദരാബാദില്‍ വിവിധ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി മുമ്പ് പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസീന്‍ ഭത്കാല്‍ പറഞ്ഞിരുന്നു. തീഹാര്‍ ജയിലുള്ള ഇയാളെ ദേശിയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുകയാണ്.
സ്‌ഫോടനത്തിലെ മരണ സംഖ്യ 16 ആയി ഉയര്‍ന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിരുന്ന ബോംബില്‍ ടൈമര്‍ ഘടിപ്പിച്ചിരുന്നതായും വിവരങ്ങള്‍ ലഭിച്ചു. അത്യാധുനിക ബോംബായിരുന്നു സ്‌ഫോടനത്തിന് ഉപയോഗിച്ചിരുന്നത് അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.

English summary
A Sai Baba temple in Dilsukh Nagar was the initial target of the bombers, police sources said on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X