മസില്‍ ഗുളിക, യുവാവിന്റെ ജീവനെടുത്തു

ശരീരത്തിലടിയുന്ന കൊഴുപ്പിനെ ജ്വലിപ്പിച്ചുകളയാന്‍ ശേഷിയുള്ള ഈ ഗുളികയെപ്പറ്റി ഫേസ്ബുക്കിലൂടെയാണ് യുവാവ് അറിഞ്ഞതെന്നാണ് കരുതുന്നത്. മസ്സില്‍ പെരുപ്പിച്ചുകൊണ്ടുള്ള ഏതാനും ചിത്രങ്ങളും അല്ലാഡിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സറേക്കടുത്തുള്ള എപ്സമിലെ സര്‍വകലാശാല വാസസ്ഥലത്തായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കുറുക്കുവഴികളിലൂടെ ശരീരസൗന്ദര്യം ഉണ്ടാക്കാനോ നിലനിര്‍ത്താനോ ശ്രമിക്കുന്ന ആളല്ല അല്ലാഡിന്‍ എന്നാണ് സുഹൃത്തുക്കളുടെ പക്ഷം. ആരോ തെറ്റിദ്ധരിപ്പിച്ചതിനാലാണ് ഗുളിക വാങ്ങിക്കഴിച്ചത്.
ആരോഗ്യത്തെയും ശരീരസൗന്ദര്യത്തേയും ഏറെ സ്നേഹിച്ച സുഹൃത്തിന്‍െറ അന്ത്യം താങ്ങാനാവാത്തതായെന്ന് സുഹൃത്ത് പ്രതികരിച്ചു. കാമ്പസുകളില്‍ വ്യാപകമായി പ്രചരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഗുളികയുടെ ഉപയോഗം ഉടന്‍ നിര്‍ത്തണമെന്ന് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം രാത്രിയാണ് അല്ലാഡിന്‍െറ കുടുംബം ഹൈദരാബാദില്‍നിന്ന് ലണ്ടനിലേക്ക് മടങ്ങിയത്. പല പേരുകളിലായി ഇന്‍റര്‍നെറ്റുവഴിയാണ് ഈ ഗുളിക വിറ്റഴിക്കുന്നത്.












Click it and Unblock the Notifications