കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിരയിറച്ചി കുംഭകോണം: കമ്പനികള്‍ തടിയൂരുന്നു

  • By Super
Google Oneindia Malayalam News

Bird Eye
കുതിര ഇറച്ചി കുംഭകോണം ബ്രിട്ടനില്‍ കത്തിപ്പടരുന്നതിനിടെ പ്രമുഖ മാംസോല്‍പന്ന നിര്‍മാതാക്കളായ ബേര്‍ഡ്‌സ് ഐ തങ്ങളുടെ മൂന്ന് ഇനം ഉല്‍പന്നങ്ങള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചു. ബ്രിട്ടനുപുറമേ അയര്‍ലന്‍ഡില്‍നിന്നും ഈ പോത്തിറച്ചി ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചതായി കമ്പനി വക്താക്കള്‍ വെളിപ്പെടുത്തി.

ബേര്‍ഡ്‌സ് ഐ കമ്പനിയുടെ നേരിട്ട് പാചകം ചെയ്യാവുന്ന ഈ മാംസോല്‍പന്നങ്ങളില്‍ രണ്ടുശതമാനം കുതിരയിറച്ചിയുടെ സാന്നിധ്യം വിദഗ്ദപരിശോധനയില്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. കമ്പനിയുടെ മറ്റു ഉല്‍പന്നങ്ങളുടെ ഡിഎന്‍എ സാമ്പിളും പരിശോധിച്ചിരുന്നു. എന്നാല്‍, അതില്‍ അസ്വാഭാവികമായി ഒന്നും കാണാത്തതിനെ തുടര്‍ന്നാണ് മറ്റ് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാത്തത്. ബെല്‍ജിയത്തില്‍ വില്‍പനക്കത്തെിച്ച ഒരു ഉല്‍പന്നത്തില്‍ കുതിരയിറച്ചിക്ക് സമാനമായ ഡിഎന്‍എ രണ്ടു ശതമാനം കണ്ടത്തെിയതായി വെളിപ്പെടുത്തിയ കമ്പനി അതില്‍ നിര്‍വ്യാജം ഖേദവും പ്രകിപ്പിച്ചു.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമല്ല. എങ്കിലും ഇത് അംഗീകരിക്കാവുന്നതല്ല. ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരം വേണമെന്ന നിഷ്‌കര്‍ഷ പുലര്‍ത്തുന്നതിനാലാണ് ഉല്‍പന്നങ്ങള്‍ അടിയന്തിരമായി വിപണിയില്‍നിന്ന് പിന്‍വലിക്കുന്നത്. മുന്‍കരുതലെന്ന നിലയില്‍ വിതരണക്കാരായ ഫ്രിജിലഞ്ചിന്റെ ഉല്‍പന്നങ്ങള്‍ ബ്രിട്ടനില്‍നിന്നും അയര്‍ലന്‍ഡില്‍നിന്നും പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്പഗാട്ടി ബൊളോഗ്‌നൈസ് 340 ഗ്രാം, ഷെഫേര്‍ഡ്‌സ് പൈ 400 ഗ്രാം, ലസാഗ്‌നെ 400 ഗ്രാം എന്നിവയാണ് പിന്‍വലിക്കുന്ന ഉല്‍പന്നങ്ങള്‍. പട്ടികയില്‍ പെട്ടതോ ആരോപണവിധേയരായ വിതരണക്കാരില്‍നിന്ന് വാങ്ങിയതോ ആയ ഉല്‍പന്നം തിരിച്ചുനല്‍കിയാല്‍ ബേഡ്‌സ് ഐ കണ്‍സ്യൂമര്‍ സര്‍വീസ് വഴി പണം നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി.

English summary
Birds Eye has withdrawn three beef ready meals from supermarkets in the UK and Ireland as a precaution after horse DNA was found in a product in Belgium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X