Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുടുവെള്ളത്തില്‍ നിന്നും മൊബൈല്‍ ചാര്‍ജ് ചെയ്യാം

പാഴ് വസ്തുക്കളില്‍ നിന്ന് വൈദ്യുതി എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ചൂടുവെള്ളത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാമെന്ന വസ്തുത കേള്‍ക്കുന്നത്.

നെയ്‌റോബില്‍ നിന്നുള്ള റയാന്‍ ജോണ്‍സ്റ്റണ്‍ എന്ന വ്യക്തിയാണ് പുതിയ ഗവേഷണവുമായി രംഗത്തെത്തിയത്. ബോട്ടില്‍ ചാര്‍ജര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ഉപയോഗിച്ച് നിങ്ങള്‍ക്ക ചൂടുവെള്ളത്തില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാം. ഒരു ബോട്ടില്‍ വെള്ളം, BUCT (blackbeard unidirectional constant turbine) എന്ന ചെറിയ ഉപകരണണം എന്നിവയാണ് റയാന്റെ ബോട്ടില്‍ ചാര്‍ജറിന് ആവശ്യമായ സാധനങ്ങള്‍.

Hot Water Charging

കാറ്റാടി യന്ത്രത്തിന്റെ മാതൃകയിലാണ് യന്ത്രം പ്രവര്‍ത്തിക്കുന്നത്. ബോട്ടിലിനിനകത്തെ ചൂടു വെള്ളത്തിന്റെ താപനില വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്ന വായു ഉപയോഗിച്ച് ബോട്ടിലിനു പുറത്തുള്ള ഉപകരണത്തില്‍ സ്ഥാപിച്ച ടര്‍ബൈന്‍ കറക്കുന്നു. തുടര്‍ന്നു കാറ്റാടി യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിലേതു പോലെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു. ഈ വൈദ്യുതി കണക്ടറുപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്യുന്നു. മൊബൈല്‍ ബാറ്ററി മാത്രമല്ല ചെറിയ മറ്റ് വൈദ്യതി ഉപകരണങ്ങളായ എംപിത്രി പ്ലെയര്‍, ഉള്‍പ്പെടെയുള്ള ചെറിയ ഉപകരണങ്ങളുടെ ബാറ്ററികളും 30 മിനിറ്റു വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കമെന്നാണ് റയാന്‍ പറയുന്നത്.

ഈ പദ്ധതിയുടെ ആരംഭ ഘട്ടത്തില്‍ തന്നെ നിരവധി പ്രോത്സാഹനങ്ങള്‍ റയാന്‍ കിട്ടികഴിഞ്ഞു. ഇന്‍ഡിഗഗോ എന്ന വെബ്‌സൈറ്റുമായി ചേര്‍ന്ന് ഈ പദ്ധതി വിപൂലീകരിക്കാന്‍ ഒരുങ്ങുകയാണ് ഇയാള്‍. ഏറ്റവും സൗകര്യ പ്രദമായ രീതിയില്‍ കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ള ചാര്‍ജര്‍ നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണദ്ദേഹം. മൊബൈല്‍ഫോണ്‍ ചാര്‍ജില്ലാതെ ഓഫായി പോകുന്ന സമയത്ത് വൈദ്യുതി വേണ്ട ചൂടുവെള്ളം മതി ചാര്‍ജ് ചെയ്യാനെന്ന് കേള്‍ക്കുന്നത് ആശ്ചര്യാവഹം തന്നെയാണ്.

<center><center><object width="480" height="360"><param name="movie" value="http://www.youtube.com/v/wPZkNa9PTJE?version=3&hl=en_US"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/wPZkNa9PTJE?version=3&hl=en_US" type="application/x-shockwave-flash" width="600" height="450" allowscriptaccess="always" allowfullscreen="true"></embed></object></center></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+