ഹൈദരാബാദ് സ്‌ഫോടനം: രണ്ട് വിദേശികള്‍ കസ്റ്റഡിയില്‍
ഹൈദരാബാദ് ഇരട്ടസ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് രണ്ടു വിദേശികളെ നേപ്പാള്‍ അതിര്‍ത്തിയില്‍ പിടികൂടി. വടക്കന്‍ ബിഹാറിലെ ചമ്പാരന്‍ മേഖലയില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലടുത്തതെന്ന് ബിഹാര്‍ പൊലീസ് മേധാവി അറിയിച്ചു. പിടികൂടിയവരില്‍ ഒരാള്‍ സോമാലിക്കാരനും മറ്റെയാള്‍ അറബ് വംശജനുമാണ്. ലാപ്ടോപ് പരിശോധിച്ചപ്പോള്‍ ഇവര്‍ ഹൈദരാബാദ് സന്ദര്‍ശിച്ചിട്ടുണ്ടെന്ന് വ്യക്തമായി.
ഇവരുടെ കൈയില്‍ അംഗീകൃതവിസയും ഉണ്ടായിരുന്നില്ല. എന്നാല്‍, ഹൈദരാബാദ് അടക്കം ഇന്ത്യയുടെ വിവിധഭാഗങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് ഇവര്‍ മൊഴിനല്‍കിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് രവീന്ദ്ര കുമാര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള മുഹമ്മദ് അബ്ദുള്‍, അബ്ദുല്ല ഉമര്‍ മക്രാനി എന്നിവരെ സംശയിക്കാന്‍ ഏറെ ന്യായമുണ്ടെന്നാണ് റെക്സോള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര പാണ്ഡെ പറഞ്ഞത്.

ഇവരുടെ കൈവശമുള്ള ലാപ്ടോപിലെ ദൃശ്യങ്ങള്‍ ഏറെ സംശയമുളവാക്കുന്നതാണ്. നേപ്പാളിലേക്ക് പോകാനിരിക്കെ ഒരു പ്രാദേശിക ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ തടഞ്ഞതും സംശയത്തിന് ഇട നല്‍കുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ ഹൈദരാബാദ് സന്ദര്‍ശിച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. മറ്റു പല നഗരങ്ങളും സന്ദര്‍ശിച്ചതിന്‍െറ രേഖകളും ലാപ്ടോപ്പിലുണ്ട്. മക്രാനി സൊമാലിയക്കാരനാണ്. ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡുള്ള അബ്ദുല്‍ അത് വ്യാജമായി നിര്‍മിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. റെക്സോല്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.












Click it and Unblock the Notifications