ഫ്രാന്‍സിന്‍െറ ഉപഗ്രഹം ഇന്ത്യ വിക്ഷേപിക്കുന്നു

സരളിന് മാത്രം 400 കിലോഗ്രാം ഭാരമുണ്ട്. ഐഎസ്ആര്‍ഒയുടെ 23ാമത് പിഎസ്എല്‍വി ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ വിക്ഷേപണത്തിനുള്ള 59 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ശനിയാഴ്ച രാവിലെ 6.56ന് തുടങ്ങി. വിക്ഷേപണം കാണാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി എന്നിവര്‍ എത്തുന്നുണ്ട്.
സമുദ്രനിരീക്ഷണത്തിനായുള്ള ‘സരള്‍' ഉപഗ്രഹം ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സി.എന്‍.ഇ.എസ് ആണ് നിര്‍മിച്ചത്. ഇതിനുപുറമെ, കാനഡയുടെയും ഓസ്ട്രിയയുടെയും രണ്ടു വീതവും ഡെന്മാര്‍ക്ക്, ബ്രിട്ടന്‍ എന്നിവയുടെ ഓരോ ഉപഗ്രഹവുമാണ് പി.എസ്.എല്‍.വി സി-20 ഭ്രമണപഥത്തിലത്തെിക്കുക.












Click it and Unblock the Notifications