കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂര്യനെതിരേ പോസ്റ്റിട്ട 111 പേര്‍ക്കെതിരേ കേസ്

Google Oneindia Malayalam News

Pj Kurian
തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട 111 പേര്‍ക്കെതിരേ ഐടി ആക്ട് പ്രകാരം പരാതി.

കേസുമായി ബന്ധപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ചാനലില്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരേയുള്ള കമന്റുകളാണ് കേസിനാധാരം. പിജെ കുര്യനെയും തന്നെയും അപമാനിയ്ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. ഇവര്‍ക്കെതിരേ സൈബര്‍ നിയമപ്രകാരം കേസെടുക്കും.

അതിനിടെ സൂര്യനെല്ലി കേസില്‍ പിജെ കൂര്യനെ പ്രതിചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പിന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസിഫലി നിയമോപദേശം നല്‍കി. പിജെ കൂര്യനെ ഉപാധ്യക്ഷ സ്ഥാനത്തുനീക്കില്ലെന്ന് കേന്ദ്രസര്‍ക്കാറും പ്രഖ്യാപിച്ചിട്ടുണ്ട്. കുര്യനെ നീക്കണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സഭ ബഹിഷ്‌കരിയ്ക്കുന്നവര്‍ക്ക് അതാവാമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ് അറിയിച്ചു.

English summary
A case was filed against 111 people on Monday for defamatory remarks against Rajya Sabha Deputy Chairman PJ Kurien on Facebook over the Suryanelli gangrape case. Bindu Krishna had filed a complaint with the cyber cell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X