അമേരിക്കന്‍ സേനയ്ക്ക് അഫ്ഗാനില്‍ നിയന്ത്രണം

ഞായറാഴ്ച നടന്ന ദേശീയസുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് കര്‍സായി തന്റെ നിലപാടറിയിച്ചത്. രണ്ടാഴ്ചക്കകം അവറ്റകളെ ചവിട്ടിപ്പുറത്താക്കിയിരിക്കണം എന്ന നിര്‍ദേശമാണ് പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍െറ വക്താവ് അറിയിച്ചത്. യുഎസ് പ്രത്യേക സേനയും ഒപ്പമുള്ള ആയുധധാരികളും ചേര്‍ന്ന് ഈ മേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. സുരക്ഷിതത്വത്തിന് തടസ്സം നില്‍ക്കുക, അസ്ഥിരത ഉണ്ടാക്കുക, പ്രദേശവാസികളെ ശല്യംചെയ്യുക....സേനയെക്കൊണ്ട് രാജ്യം പൊറുതിമുട്ടിയെന്ന് അദ്ദേഹം പറഞ്ഞു.
കര്‍സായിയുടെ പ്രഖ്യാപനം അമേരിക്കക്ക് കനത്ത ആഘാതമായി. അമേരിക്കയുടെ നേതൃത്വത്തില്‍ താലിബാനെതിരായ യുദ്ധത്തില്‍ അണിനിരന്ന പ്രത്യേക സേനയെ അടുത്ത വര്‍ഷം അവസാനം പിന്‍വലിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകവേയാണ് ഈ തിരിച്ചടി. നാറ്റോ സേനാംഗങ്ങളായ ഒരു ലക്ഷം പേരെങ്കിലും 2014ല്‍ അഫ്ഗാന്‍ വിടാനാണ് നിശ്ചയിച്ചിരിക്കുന്നത്. സേനാംഗങ്ങളുടെ സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് അമേരിക്കന്‍ പ്രത്യേകസേനാ വക്താവ് പ്രതികരിച്ചു. സത്യം മനസ്സിലാക്കി തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ ഉന്നതരുമായും ചര്‍ച്ച നടത്തും -വക്താവ് തുടര്‍ന്നു.
താലിബാനുമായുള്ള യുദ്ധത്തത്തെുടര്‍ന്ന് 3200ഓളം നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും അമേരിക്കക്കാരാണ്. കര്‍സായി സര്‍ക്കാരിനെ സഹായിക്കാനത്തെിയതുകൊണ്ടാണ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. എന്നാലും അമേരിക്കയും കര്‍സായിയും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ വഷളാവുകയാണ്.












Click it and Unblock the Notifications