റെയില്‍ ബജറ്റ് :വറചട്ടിയിലിട്ടവരെ എരിതീയിലെറിയുമോ?
ഡീസല്‍ വില നിയന്ത്രണമടക്കമുള്ള കാര്യങ്ങള്‍ കൈവിട്ടതോടെ ചൊവ്വാഴ്ചത്തെ റെയില്‍വേ ബജറ്റവതരണം മന്ത്രി പി കെ. ബന്‍സാലിന് കടുത്ത വെല്ലുവിളിയാകും. നിത്യോപയോഗ സാധനങ്ങളുടെ വില വര്ധനയില്പെട്ട് വറചട്ടിയിലായ പൊതുജനത്തെ എരിതീയിലേക്കെറിയുമോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ബജറ്റിനുമുന്പേ യാത്രാക്കൂലി വര്‍ധിപ്പിച്ചതിനാല്‍ ഇനിയൊരു കനത്ത വര്‍ധനക്ക് സാധ്യതയില്ളെന്നാണ് പ്രതീക്ഷ.
എന്നാല്‍, ഡീസല്‍ വില വര്‍ധന ചൂണ്ടിക്കാട്ടി അതിന് ബെന്‍സാല്‍ മുതിര്‍ന്നാലും അദ്ഭുതപ്പെടാനില്ല. ഓടിയാലും ഇല്ളെങ്കിലും പുതിയ ട്രെയിന്‍ പ്രഖ്യാപനങ്ങള്‍ ബജറ്റിലെ ഒരു ഭംഗിവാക്കായിട്ട് പതിറ്റാണ്ടുകളായി. അതിനൊരു ശമനം ഇത്തവണയുണ്ടാകുമെന്നാണ് വിശ്വാസം. കാരണം 100 പുതിയ ട്രെയിനുകളേ പ്രഖ്യാപിക്കൂ എന്നാണ് വിശ്വസ്തകേന്ദ്രങ്ങള്‍ പുറത്തുവിടുന്ന കണക്ക്. വെറും പ്രഖ്യാപനത്തിന്‍െറ കണക്കാണിത്.

ഇതില്‍ പത്തുശതമാനംപോലും ഓടിയ ചരിത്രമില്ല. കന്നി ബജറ്റിലൂടെ ബന്‍സാല്‍ ചരിത്രത്തിലേക്ക് ഓടിക്കയറാന്‍ ഉദ്ദേശിക്കുന്നില്ളെന്നാണ് സൂചനകള്‍. പലതവണ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങുമായും ധനമന്ത്രി പി. ചിദംബരവുമായും ആസൂത്രണ കമീഷന് ഉപാധ്യക്ഷനുമായും സര്‍വോപരി സോണിയാഗാന്ധിയുമായും ചര്‍ച്ച നടത്തിയാണ് ബജറ്റിനുള്ള ഹോംവര്‍ക്കുകള്‍ മന്ത്രി പൂര്‍ത്തിയാക്കിയത്.
സൗഹൃദയാത്രക്ക് യാത്രക്കാരെ ക്ഷണിക്കുന്നതിന്െറ ഭാഗമായി കാറ്ററിങ് സൗകര്യം മെച്ചപ്പെടുത്തുമെന്നും സ്റ്റേഷന് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പറഞ്ഞുവെക്കും. ഇന്ധന വിലവര്‍ധനയെച്ചൊല്ലി ഇടക്കിടെ ആശങ്കപ്പെടുന്ന റെയില്‍വേ മന്ത്രി അത് വെറുതെയല്ളെന്ന് തെളിയിക്കാന്‍ യാത്രാക്കൂലിയോ കടത്തുകൂലിയോ രണ്ടുംകൂടിയോ വര്‍ധിപ്പിച്ചാലും ഞെട്ടേണ്ടതില്ല. ഇക്കഴിഞ്ഞ ജനുവരി 22ന് പുതുവര്‍ഷസമ്മാനമായി 21 ശതമാനം വര്‍ധനയാണ് യാത്രാക്കൂലിയില്‍ വരുത്തിയത്.
6,600 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് അപ്പണിക്കിറങ്ങിയത്. എന്നാല്‍ ഇന്ധനവിലവര്‍ധന കണക്കുകൂട്ടല്‍ തെറ്റിച്ചെന്നാണ് മന്ത്രിയുടെ വാദം. ലക്ഷ്യമിട്ടതിന്‍െറ പകുതി അതായത് 3300 കോടി അധികവരുമാനമുണ്ടാക്കാനേ കഴിഞ്ഞുള്ളൂ. മുന്‍കൂര്‍ ജാമ്യമാണോ ഇത് എന്നാണ് ജനങ്ങള്‍ക്കറിയേണ്ടത്. അതറിയാന്‍ ഇന്ന് ഇരുട്ടിവെളുത്താല്‍ മതി.
റെയില്ബജറ്റ് ജനകീയമാക്കാനാണ് ബജറ്റിനുമുന്പേ യാത്രാക്കൂലി കൂട്ടിയതെന്ന് അഭ്യൂഹമുയര്‍ന്നിരുന്നെങ്കിലും കണ്ണടച്ച് വിശ്വസിക്കാനാവില്ല. പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും യുപിഎ അധ്യക്ഷയുമായും ബന്‍സാല്‍ ബജറ്റുസംബന്ധിച്ച കാര്യങ്ങള്‍ പലകുറി ചര്‍ച്ച ചെയ്തത് കൂടത്തിലിരിക്കുന്ന ഭൂതത്തെ പുറത്തുവിടാനുള്ള മുന്‍കൂര്‍ ജാമ്യമായി കണക്കിലെടുക്കണമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഇനിയൊരു വിലവര്‍ധനയില്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷത്തിനും എതിര്‍പ്പാണെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കുന്നത് മാത്രമാണ് അതിന് കാരണം.
രാജസ്ഥാനിലെ മെമു കോച്ച് ഫാക്ടറിക്കുവേണ്ടി 1000 കോടി രൂപയുടെ പ്രഖ്യാപനം ഉണ്ടായേക്കാം. വര്‍ഷം 400 കോച്ചുകള്‍ നിര്‍മിക്കാന്‍ രാജസ്ഥാന് സര്‍ക്കാരുമായും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡുമായും ധാരണയിലത്തെിയിട്ടുണ്ട്. അതിനുവേണ്ടിയാകും ഈ തുക വകയിരുത്തുന്നത്. ട്രെയിന്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്താനും പുനരുദ്ധരണപ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള രണ്ട് ദുരിതാശ്വസ ട്രെയിന്‍ (സ്പാര്‍ട്ട്) ബജറ്റ് പ്രഖ്യാപനത്തില്‍ ഇടംപിടിച്ചേക്കും.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications