കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരക്ക്, തത്കാല്‍ നിരക്കുകള്‍ കൂട്ടി

Google Oneindia Malayalam News

ദില്ലി: റെയില്‍വേ ബജറ്റില്‍ യാത്രാനിരക്കില്‍ വര്‍ധനവ് വരുത്തിയില്ലെങ്കിലും ചരക്കുകൂലിയിലും തത്കാല്‍ റിസര്‍വേഷന്‍-കാന്‍സലേഷന്‍ ചാര്‍ജ്ജുകളും വര്‍ധിപ്പിച്ചു. കേരളത്തിന് മൂന്നു പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. ഷോര്‍ണൂര്‍-കോഴിക്കോട്, പുനലൂര്‍-കൊല്ലം, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ക്കാണ് അനുമതി.

സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ഇപ്പോഴുള്ളതിന്റെ ആറിരട്ടിയിലധികം ശേഷിയുള്ളതായിരിക്കും നവീകരിച്ച സൈറ്റ്. പുലര്‍ച്ചെ 12. 30 മുതല്‍ രാത്രി 11.30 വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കും.

Railway Minister Banslal

നാല് വനിതാ ആര്‍പിഎഫ് കമ്പനികള്‍ രൂപീകരിക്കും. സുരക്ഷയ്ക്കായിരിക്കും റെയില്‍വേ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുക. 40000ഓളം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിയ്ക്കും. 1.25 ലക്ഷത്തോളം ഒഴിവുകള്‍ നികത്താന്‍ യുദ്ധകാല നടപടികള്‍ സ്വീകരിക്കും. സ്ത്രീ യാത്രക്കാര്‍ക്കായി കൂടുതല്‍ കോച്ചുകള്‍ ഉറപ്പുവരുത്തും.

തിരഞ്ഞെടുത്ത ട്രെയിനുകളില്‍ വൈഫൈ സൗകര്യമൊരുക്കും. പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച നടത്തും. പുതുതായി 67 എക്‌സ്പ്രസ് ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്.

Live Updations

1.30: 26 പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍, കേരളത്തിന് മൂന്നെണ്ണം, ഷൊര്‍ണൂര്‍-കോഴിക്കോട്, തൃശൂര്‍-ഗുരുവായൂര്‍, പുനലൂര്‍-കൊല്ലം. ചരക്കുകൂലിയില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവ്

01.10: റെയില്‍വേയില്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടി, റെയില്‍വേയുമായി ബന്ധപ്പെട്ട പഠനത്തിന് ഫെലോഷിപ്പുകള്‍, ഇപ്പോള്‍ പുരോഗമിക്കുന്ന 347 പദ്ധതികള്‍ക്ക് മുന്തിയ പരിഗണന നല്‍കും.

12.50: വിദ്യാര്‍ത്ഥികള്‍ക്കായി ആസാദി ട്രെയിന്‍. കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നു. റെയില്‍വേയില്‍ 40000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ചാണ്ഡീഗഡില്‍ ആധുനിക സിഗ്നല്‍ നിര്‍മാണ യൂനിറ്റ്. പൊതുമേഖലാ-സ്വകാര്യ പങ്കാളിത്തത്തോടെ ഒരു ലക്ഷം കോടി സമാഹരിക്കും. റെയില്‍വേ ബേസ് കിച്ചണുകള്‍ക്ക് ഐഎസ്ഒ നിര്‍ബന്ധമാക്കും.

12.45: മൊബൈല്‍ ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഇ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കൂടുതല്‍ സമയം. ഇ ബുക്കിങ് രാവിലെ 12.30 മുതല്‍ രാത്രി 11.30 വരെ.വികലാംഗര്‍ക്കായി എസ്‌കലേറ്റര്‍, ലിഫ്റ്റ് സൗകര്യങ്ങള്‍

12.40: ആധുനിക സൗകര്യങ്ങളുമായി അനുഭൂതി കോച്ചുകള്‍ വരുന്നു. ഐആര്‍സിടിസി വെബ്‌സൈറ്റ് നവീകരിക്കുന്നു. മെച്ചപ്പെട്ട ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിങ് സേവനം. നിലവിലുള്ളതിന്റെ ആറിരട്ടിയോളം ബുക്കിങ് സ്വീകരിക്കാന്‍ കഴിയുന്നതായിരിക്കും പുതിയ സംവിധാനം.

12.30: സുരക്ഷയ്ക്ക് പ്രഥമപരിഗണന. പുതിയ ലെവല്‍ ക്രോസ്സുകളില്ല. ആളില്ലാ ലെവല്‍ ക്രോസുകള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കും അപകടനിരക്കില്‍ ഗണ്യമായ കുറവ്. അപകടനിലയിലായ 17 പാലങ്ങള്‍ പുനര്‍നിര്‍മിക്കും. നാല് വനിതാ ആര്‍പിഎഫ് കമ്പനികള്‍ രൂപീകരിക്കും. ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. ട്രെയിനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ്.

12.18: റെയില്‍വേയ്ക്ക് സാമ്പത്തിക സുസ്ഥിരത അത്യാവശ്യം. ഈ വര്‍ഷത്തെ നഷ്ടം 24600 കോടിയെങ്കിലുമായിരിക്കുമെന്നാണ് കണക്ക്.-ബജറ്റ് അവതരണം തുടങ്ങി

12.10: റെയില്‍വേ ബജറ്റിനു മുന്നോടിയായി സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. സെന്‍സെക്‌സ് 147 പോയിന്റും നിഫ്റ്റി 47 പോയിന്റും താഴോട്ടിറങ്ങി.

11.59: പവന്‍ കുമാര്‍ ബന്‍സാലിന്റെ ആദ്യ ബജറ്റ്. 1996നുശേഷം കോണ്‍ഗ്രസ് ആദ്യമായി അവതരിപ്പിക്കുന്ന ബജറ്റ്‌
റെയില്‍വേ ബജറ്റ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ അവതരിപ്പിക്കും.

ഡീസല്‍ വിലയില്‍ അടിക്കടി വര്‍ധനവുണ്ടാകുന്നതിനാല്‍ യാത്രാനിരക്കുകളില്‍ വര്‍ധനവ് വരുത്താന്‍ നിര്‍ബന്ധിതമാണെങ്കിലും ജൂണ്‍ വരെ തീരുമാനം മാറ്റിവെയ്ക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
Railway Minister Pawan Kumar Bansal reaches Rail Bhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X