Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാറുകാര്‍ക്ക് ആശ്വാസമായി ബദല്‍പാത നവീകരണം

മൈസൂര്‍: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിന് പരിഹാരമായി അനുവദിച്ച ബദല്‍പാതയുടെ നവീകരണ ജോലികള്‍ ഫെബ്രുവരി 27ന് ബുധനാഴ്ച തുടങ്ങും. കാട്ടിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചതോടെ കഷ്ടത്തിലായ വയനാട്, കോഴിക്കോട് ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നേയ്ക്കാവുന്നതാണ് ബദല്‍പാതനവീകരിക്കാനുള്ള തീരുമാനം.

മൈസൂരിലെ ഹുന്‍സൂരില്‍ നിന്നും ഗോണിക്കുപ്പവഴി മാനന്തവാടിയിലേയ്കക്കെത്തുന്ന പാതയിലാണ് നവീകരണ പ്രവര്‍ത്തനം നടക്കുക. 22 കിലോമീറ്റര്‍ ദൂരം വരുന്ന റോഡാണ് പുതുക്കുന്നത്. നേരത്തേ സര്‍ക്കാര്‍ ഇതിനായി 32 കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ ടെണ്ടര്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ പണി നടന്നില്ല. ഇപ്പോള്‍ മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂകാംബിക കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മ്മാണച്ചുമതല.

Bahndipur Road

രാത്രികാലങ്ങളില്‍ കാട്ടിലൂടെ വാഹനമോടുന്നത് നിരോധിച്ചതോടെ ആശ്വാസമായിരുന്ന ബദല്‍ പാത തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നീ സ്ഥലങ്ങളില്‍ നിന്നും മൈസൂരിലേയ്ക്കും ബാംഗ്ലൂരിലേയ്ക്കും യാത്രചെയ്യുന്നവര്‍ക്ക് ഏറെ ദുരുതമുണ്ടാക്കിയ നടപടിയായിരുന്നു രാത്രിയാത്രാനിരോധനം. ബദല്‍പാത നവീകരിക്കുന്നതോടെ യാത്രാദുരിതം കുറയും. തകര്‍ന്നുകിടക്കുന്ന പാതയുടെ വീത് ഏഴുമീറ്റരായി വര്‍ധിപ്പിച്ച് പുനര്‍നിര്‍മ്മിക്കാനാണ് തീരുമാനമായിരിക്കുന്നത്.

ബുധനാഴ്ച ജോലിതുടങ്ങാനായി ഭൂമിപൂജ നടക്കും. 11 മാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രാത്രിയാത്രാ നിരോധനം നിലവില്‍വന്ന കാലംമുതല്‍ വാഹനങ്ങളുടെ ബാഹുല്യം കാരണമാണ് ഈ പാത ആകെ തകര്‍ന്നത്. പാത സഞ്ചാരയോഗ്യമാക്കണമെന്നും ഹൈക്കോടതിയും കേരള സര്‍ക്കാരും വിവിധ മലയാളിസംഘടനകളും കര്‍ണാടകത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കേരളത്തിന്റെ കൂടി ചുമതലയുള്ള കര്‍ണാടക ഗവര്‍ണര്‍ എച്ച്ആര്‍ ഭരദ്വാജ് കുടകിലെത്തിയപ്പോള്‍ അവിടത്തെ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് പാത നവീകരിക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+