കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് നിവേദ്യം അര്‍പ്പിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ലക്ഷക്കണക്കിന് ആളുകല്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദിച്ചു. രാവിലെ തുടങ്ങിയ പൊങ്കാല വൈകീട്ട് മൂന്ന് മണിയോടെയാണ് നിവേദിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ തിരുവനന്തപുരം നഗരം സ്ത്രീകളുടെ നഗരമായി തുടങ്ങിയിരുന്നു. ആറ്റുകാല്‍ അന്പലത്തിന്റെ ആറ് കിലോമീറ്റര്‍ അകലെ വരെ പൊങ്കാലക്കലങ്ങളുടെ വരികള്‍ നീണ്ടു. പൊരി വെയിലത്ത് ചൂട് വകവയ്ക്കാതെയായിരുന്നു സ്ത്രീകള്‍ പൊങ്കാല അര്‍പ്പിയ്ക്കാന്‍ എത്തിയത്.

ഒട്ടേറെ സംഘടനകള്‍ സൗജന്യമായി സ്ത്രീകള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തേയ്ക്കുള്ള ബസും തീവണ്ടിയും രാവിലെ തിക്കി തിരക്കിയാണ് എത്തിയത്. വൈകീട്ടും ഇതു തന്നെയാണ് സ്ഥിതി. മറുനാടുകളില്‍ താമസിയ്ക്കുന്ന പല തിരുവന്തപുരംകാരും പൊങ്കാലയ്ക്കായി തുരുവനന്തപുരത്ത് എത്തി.

രാവിലെ ആറ്റുകാല്‍ ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍നിന്ന് വിളക്ക് തെളിച്ച് മേല്‍ശാന്തി കെ.എ. ഹരീഷ്‌കുമാറിന് കൈമാറി. സഹമേല്‍ശാന്തി പണ്ടാരയടുപ്പില്‍ തീ പകര്‍ന്നു. ഇതതോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്.

966 ബാലന്‍മാരാണ് ഇത്തവണ വ്രതം എടുത്ത് കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത്. ചൊവ്വാഴ്ച രാത്രി 10.15ന് ഈ കുത്തിയോട്ടക്കാരുടെ അകമ്പടിയോടെ ദേവിയുടെ പുറത്തെഴുന്നള്ളത്ത് നടക്കും.

ഇനിയും എത്തിയിട്ടില്ല.

ഇനിയും എത്തിയിട്ടില്ല.

ചിരട്ട തവിയും വാഴ ഇലയും മറ്റുമായി പൊങ്കാലയ്ക്കായി പായുന്ന യുവതി. ചൊവ്വാഴ്ച രാവിലത്തെ കാഴ്ച.

പൊങ്കാല തിരക്ക്, തമ്പാനൂരില്‍

പൊങ്കാല തിരക്ക്, തമ്പാനൂരില്‍

പൊങ്കാല തിരക്ക് കിള്ളിപ്പാലത്ത്

പൊങ്കാല തിരക്ക് കിള്ളിപ്പാലത്ത്

പൊങ്കാല തിരക്ക്, ചാലയ്ക്കടുത്ത് ചൂരയ്ക്കാട്ട് പാളയം ജംഷനില്‍

പൊങ്കാല തിരക്ക്, ചാലയ്ക്കടുത്ത് ചൂരയ്ക്കാട്ട് പാളയം ജംഷനില്‍

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

പിന്നില്‍ പുതുതായി തമ്പാനൂരില്‍ നിര്‍മ്മിയ്ക്കുന്ന ബസ് സ്റ്റാന്റ് കെട്ടിടം

പിന്നില്‍ പുതുതായി തമ്പാനൂരില്‍ നിര്‍മ്മിയ്ക്കുന്ന ബസ് സ്റ്റാന്റ് കെട്ടിടം

പൊങ്കാല തിരക്ക്, തിരുവനന്തപുരം റെയില്‍വെ സ്റ്റേഷന് മുന്നില്‍

പൊങ്കാല തിരക്ക്, തിരുവനന്തപുരം റെയില്‍വെ സ്റ്റേഷന് മുന്നില്‍

തിരുവനന്തപുരം റെയില്‍വെ സ്റ്റേഷന്റെ തെക്കേ ഗേറ്റിനടുത്ത്.

തിരുവനന്തപുരം റെയില്‍വെ സ്റ്റേഷന്റെ തെക്കേ ഗേറ്റിനടുത്ത്.

ആറ്റുകാല്‍ പൊങ്കാല തിരക്ക്,

ആറ്റുകാല്‍ പൊങ്കാല തിരക്ക്,

തമ്പാനൂര്‍ - ഓവര്‍ ബ്രിഡിജ് റോഡില്‍

കിള്ളിപ്പാലത്തിനടുത്ത് റോഡില്‍ അടുപ്പ് കൂട്ടിയവര്‍ തണല്‍ തേടി റോഡിന് നടുക്ക് നില്‍ക്കുന്നു.

തിരക്കിനിടയില്‍

തിരക്കിനിടയില്‍

തന്പാനൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നിലെ പൊന്നറ പാര്‍ക്കിന് മുന്നില്‍ തിങ്കളാഴ്ച രാത്രി തന്നെ തന്പടിച്ചവര്‍ വസ്ത്രം ഉണക്കാനായി പാര്‍ക്കിന്റെ വേലിയില്‍ വിരിച്ച് അടുപ്പില്‍ തീപൂട്ടാനായി കാത്തിരിയ്ക്കുന്നു.

പിന്നെ സ്ഥലം കിട്ടിയില്ലെങ്കിലോ?

പിന്നെ സ്ഥലം കിട്ടിയില്ലെങ്കിലോ?

അടുപ്പ് കൂട്ടിയശേഷം ഉടമസ്ഥര്‍ അടുത്തെങ്ങോ പോയപ്പോള്‍

തിരക്ക്, റെയില്‍വെ സ്റ്റേഷന് മുന്നില്‍

തിരക്ക്

തിരക്ക്

റെയില്‍വെ സ്റ്റേഷന് മുന്നില്‍, മറ്റൊരു ദൃശ്യം

എല്ലാം തയാറായി

എല്ലാം തയാറായി

ഇനി അടുപ്പ് കത്തിയ്ക്കാനുള്ള അറിയിപ്പ് കിട്ടിയാല്‍ മതി

പൊങ്കാല തിരക്കിനിടയില്‍ അത്യാഹിതം സംഭവിച്ചാല്‍ ഉപയോഗിയ്ക്കാന്‍ ആംബുലന്‍സ് രെഡി.

പൊങ്കാലയുടെ പേര് പറഞ്ഞ് എല്ലാ കവലകളിലും പിരിവുണ്ടാവും. പൊങ്കാല തലേന്ന് മുതല്‍ മൈക്ക് വച്ച് നാട്ടാരുടെ ചെവി പൊട്ടിയ്ക്കലും, പൊങ്കാല ദിവസം വൈകീട്ട് മടങ്ങി പോകുന്നരെ പിടിച്ച് നിറുത്തി ശീതള പാനീയം നല്‍കലുമാണ് ഇവരുടെ പണി.

തിരക്ക്, റെയില്‍വെ സ്റ്റേഷന് മുന്നില്‍

പൊങ്കാലയ്ക്ക് എത്തിയവര്‍ക്ക് ടാങ്കറില്‍ വെള്ളം നല്‍കുന്നു

പൊങ്കാല തിളച്ച് കഴിഞ്ഞാലേ അതിടുന്നവര്‍ ഭക്ഷണം കഴിയ്ക്കൂ, ഇതിനായി സജന്യ ഭക്ഷണം തയാറാക്കുകയാണിവിടെ

സൗജന്യ ഭക്ഷണം തയാറാക്കുന്നു.

റെയില്‍വെ സ്റ്റേഷന് മുന്നില്‍ മറ്റൊരു ദൃശ്യം

ബുധനാഴ്ച രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പ് നടക്കും. ദേവിയെ പുറത്തെഴുന്നള്ളിപ്പിന് ശേഷം ക്ഷേത്രത്തിലെത്തിയ്ക്കുന്നതിനോടനുബന്ധിച്ച ചടങ്ങാണിത്. രാത്രി 8.30ന് കാപ്പഴിച്ച് കുടിയിളക്കും. ബുധനാഴ്ച രാത്രി 12.30നുള്ള കുരുതി തര്‍പ്പണത്തോടെയാണ് ഉത്സവം സമാപിയ്ക്കുന്നത്.

English summary
Women cutting across social strata celebrated the famed Attukal Pongala festival with devotion and fervour here Tuesday. The women lined up on either side of the roads in the capital city to cook their offering ("pongala") on makeshift stoves of bricks and firewood at the famed Attukal Bhagawathi temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X