വിഎസിന് നന്ദി; നല്‍ക്കാലം ഇടത്തോട്ടില്ല: മാണി

മുന്നണിവിടുന്നകാര്യം കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി പിജെ ജോസഫ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഎസിന്റെ ക്ഷണത്തോട് മാണി പ്രതികരിച്ചത്.
ഇതിനിടെ കെഎം മാണി ഇടതുമുന്നണിയില്‍ ചേരുമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരഞ്ഞു. പ്രതിപക്ഷേതാവ് സ്വന്തം സ്ഥാനം ഉറപ്പിയ്ക്കട്ടെ. മാണിയില്‍ യുഡിഎഫിന് പരിപൂര്‍ണവിശ്വാസമുണ്ട്- തിരുവഞ്ചൂര്‍ പറഞ്ഞു.
സിപിഎം യുഡിഎഫിനെ പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച തിരുവഞ്ചൂര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചവരെന്തിനാണ് കുതിരക്കച്ചവടത്തിന് ഇറങ്ങുന്നതെന്നും ചോദിച്ചു. മാണി എല്‍ഡിഎഫിലേയ്ക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇക്കാര്യത്തില്‍ തനിയ്ക്കും യോജിപ്പാണെന്ന് വിഎസ് വ്യക്തമാക്കിയത്.












Click it and Unblock the Notifications