കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന് നന്ദി; നല്‍ക്കാലം ഇടത്തോട്ടില്ല: മാണി

  • By Super
Google Oneindia Malayalam News

KM Mani
കൊച്ചി : ഇടതുമുന്നണിയിലേയ്ക്ക് തന്നെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോട് നന്ദിപറയുന്നുവെന്നും ഇപ്പോള്‍ തല്‍ക്കാലം മുന്നണിമാറ്റമില്ലെന്നും മന്ത്രി കെഎം മാണി. ഇപ്പോള്‍ മുന്നണിമാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നില്ല, യുഡിഎഫിനെ ശക്തിപ്പെടുത്തുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം- മാണി പറഞ്ഞു.

മുന്നണിവിടുന്നകാര്യം കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി പിജെ ജോസഫ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഎസിന്റെ ക്ഷണത്തോട് മാണി പ്രതികരിച്ചത്.

ഇതിനിടെ കെഎം മാണി ഇടതുമുന്നണിയില്‍ ചേരുമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരഞ്ഞു. പ്രതിപക്ഷേതാവ് സ്വന്തം സ്ഥാനം ഉറപ്പിയ്ക്കട്ടെ. മാണിയില്‍ യുഡിഎഫിന് പരിപൂര്‍ണവിശ്വാസമുണ്ട്- തിരുവഞ്ചൂര്‍ പറഞ്ഞു.

സിപിഎം യുഡിഎഫിനെ പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച തിരുവഞ്ചൂര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചവരെന്തിനാണ് കുതിരക്കച്ചവടത്തിന് ഇറങ്ങുന്നതെന്നും ചോദിച്ചു. മാണി എല്‍ഡിഎഫിലേയ്ക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇക്കാര്യത്തില്‍ തനിയ്ക്കും യോജിപ്പാണെന്ന് വിഎസ് വ്യക്തമാക്കിയത്.

English summary
Kerala Finance minister KM Mani express thanks to Oppostion leader VS Achuthanandan and he cleared that his party is not thinking about a political change now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X