കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവി വിജയന്‍ സ്മാരകം: മലപ്പുറത്ത് പടയൊരുക്കം

Google Oneindia Malayalam News

മലപ്പുറം: കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒ വി വിജയന്റെ സ്മാരകനിര്‍മ്മാണം തടഞ്ഞ കോട്ടയ്ക്കല്‍ നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം. പുരോഗമനകലാ സാഹിത്യ സംഘവും സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎയുമാണ് എതിര്‍പ്പുമായി ആദ്യം രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ഈ വിഷയമുന്നയിച്ച് വിദ്യാര്‍ത്ഥി- യുവജന സംഘടനകളും പ്രതിധേഷവുമായി രംഗത്തിറങ്ങും. മുസ്ലീം ലീഗിന്റെ പ്രതിമാവിരോധമാണ് ഒ വി വിജയന്‍ സ്മാരകത്തിനെതിരെ കോട്ടയ്ക്കല്‍ നഗരസഭ രംഗത്തുവരാനെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഒ വി വിജയന്റെ പ്രതിമയല്ല മറിച്ച് അദ്ദേഹത്തിന്റെ പ്രമേയമാണ് സ്മരകത്തിന്റെ രൂപത്തില്‍ വരുന്നതെന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്.

മുസ്ലീം ലീഗ് ഭരിക്കുന്ന കോട്ടയ്ക്കല്‍ നഗരസഭ വിദ്യാലയങ്ങളില്‍ താലിബാനിസം കടത്തുകയാണെന്ന് പുരോഗമന കലാ സാഹിത്യസംഘം കുറ്റപ്പെടുത്തി. ഒരു വലിയ എഴുത്തുകാരനോട് അനാദരവ് കാണിക്കുന്നത് സംസ്‌കാര ശൂന്യതയാണ്. സാങ്കേതികത്വത്തിന്റെ പേരില്‍ ഒരു നല്ല കാര്യത്തിന് മുന്നോട്ട് വന്ന രാജാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കുറ്റപ്പെടുത്തുന്നതും വിദ്യാഭ്യാസവകുപ്പധികൃതര്‍ക്ക് ഒരു മാസം മുമ്പ് അനുമതിക്ക് അപേക്ഷിച്ചിട്ടും അനുമതി നല്‍കാത്തതും ധിക്കാരമാണ്. വിദ്യാലയ നടത്തിപ്പിന് അപ്പുറത്തെ കാര്യങ്ങളില്‍ നഗരസഭ ഇടപെടുന്നത് അധികാര ദുര്‍വിനിയോഗമാണ്. മതത്തിന്റെ ദുര്‍വ്യാഖ്യാനമാണ് താലിബാനിസം. അന്ധമായ പ്രതിമാവിരോധം പോലുള്ള താലിബാനിസ്റ്റ് ആശയങ്ങള്‍ വിദ്യാലയങ്ങള്‍ പോലുള്ള പൊതുമണ്ഡലങ്ങളില്‍ അധികാരത്തിന്റെ പിന്‍ബലത്തോടെ അടിച്ചേല്‍പ്പിക്കുന്നത് മതേതരത്വത്തിന് ഭീഷണിയാണ്. ഇതിനെ ചെറുത്തു തോല്‍പ്പിക്കുന്നതിന് എല്ലാ മതേതരവാദികളും രംഗത്ത് വരണമെന്നും പുരോഗമന കലാ സാഹിത്യസംഘം ആഹ്വാനം ചെയ്തു.

OV Vijayan Statue

രാജാസ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ഒ വി വിജയന്‍ സ്മാരക പാര്‍ക്ക് വിലക്കിയ മുസ്ലീംലീഗ് നടപടിയില്‍ കെഎസ്ടിഎ ശക്തമായി പ്രതിഷേധിച്ചു. ശിശുകേന്ദ്രീകൃതമായ പുതിയ പാഠ്യപദ്ധതിയുടെ വളര്‍ച്ചയുടെ ഭാഗമായാണ് വിദ്യാലയങ്ങളില്‍ ബഷീറിനെപ്പോലെയോ ഒ വി വിജയനെപ്പോലെയോ ഉള്ള അതുല്യ സാഹിത്യകാരന്‍മാരുടേയും ശാസ്ത്രജ്ഞരുടടേയും പേരില്‍ സ്‌കൂളുകളിലും മറ്റും ഇത്തരം പാര്‍ക്കുകളും കോര്‍ണറുകളും ഉയര്‍ന്ന് വന്നിട്ടുള്ളത്. മുമ്പൊന്നും തന്നെ ഉയര്‍ന്നുവരാത്ത സാങ്കേതിക പ്രശ്‌നങ്ങള്‍ മഹാനായ സാഹിത്യകാരന്റെ കാര്യത്തില്‍ ഉയര്‍ന്നു വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നുവേണം കരുതാന്‍.

അധികാരത്തില്‍ വന്ന നാള്‍ മുതല്‍ വിദ്യാഭ്യാസരംഗത്ത് ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അമിതാധികാര പ്രയോഗവും ധാര്‍ഷ്ട്യവും തന്നെയാണ് ഇപ്പോള്‍ ഒ വി വിജയന്‍ സ്മാരക പാര്‍ക്കിനെതിരേയും കാണിക്കുന്നത്. അധികാരത്തിലെത്തുന്നതിനുഒരാഴ്ച മുമ്പുതന്നെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പച്ചവിരിപ്പിട്ടാരംഭിച്ച് പച്ച ബ്ലൗസ്, പച്ചക്കോട്ട് വിവാദങ്ങളിലൂടേയും വിദ്യാഭ്യാസ ഓഫീസുകളിലും അനുബന്ധ സ്ഥാപനങ്ങളിലും തങ്ങളുടെ പാര്‍ശ്വവര്‍ത്തികളെ മാത്രം തിരുകികയറ്റിക്കൊണ്ട് മറ്റുള്ളവരെ മുഴുവന്‍ സ്ഥലം മാറ്റിയോ പിരിച്ചുവിട്ടോ തങ്ങള്‍ക്ക് ഹിതകരമായതു മാത്രമേ നടക്കാവൂ എന്നുറപ്പിക്കുന്നതിനുകൂടിയാണ് ഒ വി വിജയന്‍ പാര്‍ക്കിനുമേലും കടന്നുകയറ്റം നടത്തുന്നത്. ഏതിന്റെ പേരിലായാലും മഹാനായ ഒരു എഴുത്തുകാരന്റെ സ്മാരകത്തോടുകാണിക്കുന്ന അനാദരവ് സാംസ്‌കാരിക കേരളത്തിന് അംഗീകരിക്കാനാവില്ല. സാംസ്‌ക്കാരിക ഫാസിസത്തിനെതിരെ പ്രതികരിക്കാനും ചെറുത്തുനില്‍ക്കാനും മുഴുവന്‍ അക്ഷരസ്‌നേഹികളോടും ജനാധിപത്യ വിശ്വസികളോടും കെ എസ് ടി എ ആവശ്യപ്പെട്ടു.

English summary
Muslim League taking 'taliban model' policy in Malappuram, they strongly opposing famous writer OV Vijayan's statue in Kottakkal Raja's Higher Secondary School compound.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X