കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊങ്കാലയ്ക്കിടെ പൈപ്പ് പൊട്ടല്‍; അന്വേഷണം നടത്തും

Google Oneindia Malayalam News

തിരുവനന്തപുരം: നഗരത്തില്‍ ജലവിതരണപൈപ്പുകളിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിതശ്രമങ്ങള്‍ തുടരുന്നു. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച തിരക്കുകള്‍ക്കിടെയാണ് നഗരത്തില്‍ നാലിടത്ത് പൈപ്പുകള്‍ പൊട്ടിയത്. ഇതില്‍ മൂന്നിടത്തും പുതിയ പൈപ്പുകള്‍ സ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വെല്‍ഡിങ് ജോലികല്‍ കൂടി കഴിഞ്ഞാല്‍ ഉച്ചയോടുകൂടി ജലവിതരണം പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ.

അരുവിക്കരയില്‍ നിന്നും നഗരത്തില്‍ വെള്ളമെത്തിക്കുന്ന നാല് പൈപ്പ് ലൈനുകളിലാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ പൊട്ടലുണ്ടായത്. വഴയിലയ്ക്കടുത്ത് ആറാംകല്ല്, കരകുളം, കൂട്ടാംപാറ, ഏണിക്കര, പേരൂര്‍ക്കട എന്നിവിടങ്ങളിലാണ് പൊട്ടലുണ്ടായത്. പൊങ്കാലദിനത്തില്‍ത്തന്നെ ഇത്തരത്തിലൊരു സംഭവമുണ്ടായതില്‍ അട്ടിമറിസാധ്യത തള്ളിക്കളയാനാകില്ലെന്നും അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിനായി നാലംഗ കമ്മീഷനെ നിയോഗിച്ചു, ചീഫ് സെക്രട്ടറി കെ ജയകുമാറാണ് സമിതിയുടെ അധ്യക്ഷന്‍.

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

ഇനിയും എത്തിയിട്ടില്ല. ചിരട്ട തവിയും വാഴ ഇലയും മറ്റുമായി പൊങ്കാലയ്ക്കായി പായുന്ന യുവതി. ചൊവ്വാഴ്ച രാവിലത്തെ കാഴ്ച.

പൊങ്കാല തിരക്ക്, തമ്പാനൂരില്‍

പൊങ്കാല തിരക്ക്, തമ്പാനൂരില്‍

പൊങ്കാല തിരക്ക് കിള്ളിപ്പാലത്ത്

പൊങ്കാല തിരക്ക് കിള്ളിപ്പാലത്ത്

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

ചാലയ്ക്കടുത്ത് ചൂരയ്ക്കാട്ട് പാളയം ജംഷനില്‍

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്.

പൊങ്കാല തിരക്ക്.

പിന്നില്‍ പുതുതായി തമ്പാനൂരില്‍ നിര്‍മ്മിയ്ക്കുന്ന ബസ് സ്റ്റാന്റ് കെട്ടിടം

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

തിരുവനന്തപുരം റെയില്‍വെ സ്റ്റേഷന് മുന്നില്‍

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

തിരുവനന്തപുരം റെയില്‍വെ സ്റ്റേഷന്റെ തെക്കേ ഗേറ്റിനടുത്ത്.

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

തമ്പാനൂര്‍ - ഓവര്‍ ബ്രിഡിജ് റോഡില്‍

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

കിള്ളിപ്പാലത്തിനടുത്ത് റോഡില്‍ അടുപ്പ് കൂട്ടിയവര്‍ തണല്‍ തേടി റോഡിന് നടുക്ക് നില്‍ക്കുന്നു.

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

തിരക്കിനിടയില്‍

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

തന്പാനൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നിലെ പൊന്നറ പാര്‍ക്കിന് മുന്നില്‍ തിങ്കളാഴ്ച രാത്രി തന്നെ തന്പടിച്ചവര്‍ വസ്ത്രം ഉണക്കാനായി പാര്‍ക്കിന്റെ വേലിയില്‍ വിരിച്ച് അടുപ്പില്‍ തീപൂട്ടാനായി കാത്തിരിയ്ക്കുന്നു.

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

പിന്നെ സ്ഥലം കിട്ടിയില്ലെങ്കിലോ? അടുപ്പ് കൂട്ടിയശേഷം ഉടമസ്ഥര്‍ അടുത്തെങ്ങോ പോയപ്പോള്‍

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

റെയില്‍വെ സ്റ്റേഷന് മുന്നില്‍

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

റെയില്‍വെ സ്റ്റേഷന് മുന്നില്‍, മറ്റൊരു ദൃശ്യം

എല്ലാം തയാറായി

എല്ലാം തയാറായി

ഇനി അടുപ്പ് കത്തിയ്ക്കാനുള്ള അറിയിപ്പ് കിട്ടിയാല്‍ മതി

ആംബുലന്‍സ് രെഡി.

ആംബുലന്‍സ് രെഡി.

പൊങ്കാല തിരക്കിനിടയില്‍ അത്യാഹിതം സംഭവിച്ചാല്‍ ഉപയോഗിയ്ക്കാന്‍ ആംബുലന്‍സ് രെഡി.

പൊങ്കാലയുടെ പിരിവുണ്ടാവും.

പൊങ്കാലയുടെ പിരിവുണ്ടാവും.

പൊങ്കാലയുടെ പേര് പറഞ്ഞ് എല്ലാ കവലകളിലും പിരിവുണ്ടാവും. പൊങ്കാല തലേന്ന് മുതല്‍ മൈക്ക് വച്ച് നാട്ടാരുടെ ചെവി പൊട്ടിയ്ക്കലും, പൊങ്കാല ദിവസം വൈകീട്ട് മടങ്ങി പോകുന്നരെ പിടിച്ച് നിറുത്തി ശീതള പാനീയം നല്‍കലുമാണ് ഇവരുടെ പണി.

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

റെയില്‍വെ സ്റ്റേഷന് മുന്നില്‍

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

പൊങ്കാലയ്ക്ക് എത്തിയവര്‍ക്ക് ടാങ്കറില്‍ വെള്ളം നല്‍കുന്നു

പൊങ്കാല തിരക്ക്

പൊങ്കാല തിരക്ക്

പൊങ്കാല തിളച്ച് കഴിഞ്ഞാലേ അതിടുന്നവര്‍ ഭക്ഷണം കഴിയ്ക്കൂ, ഇതിനായി സജന്യ ഭക്ഷണം തയാറാക്കുകയാണിവിടെ

സൗജന്യ ഭക്ഷണം

സൗജന്യ ഭക്ഷണം

സൗജന്യ ഭക്ഷണം തയാറാക്കുന്നു.

ആറ്റുകാല്‍ പൊങ്കാല

ആറ്റുകാല്‍ പൊങ്കാല

റെയില്‍വെ സ്റ്റേഷന് മുന്നില്‍ മറ്റൊരു ദൃശ്യം

ആറ്റുകാല്‍ പ്രദേശത്ത് കുടിവെള്ളവിതരണം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ജലവിതരണത്തിനായി 50 ടാങ്കറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലവിതരണം ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും ജില്ലാകളക്ടര്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പൈപ്പ് ലൈനിലൂടെ 36 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ആറ്റുകാല്‍ ഭാഗത്തേയ്ക്ക് വിതരണം ചെയ്യുന്നത്.

English summary
Even as the womenfolk of Thiruvananthapuram readies for the famous Attukal ponkala on Tuesday, the main pipe line supplying drinking water to the city burst around 5.30 pm on Monday forcing the state government to institute an inquiry by a four-member commission into the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X