കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി, ആര്‍ക്കും കോടതിയില്‍ പോകാം

  • By ഷിബു
Google Oneindia Malayalam News

Thiruvanchur
കോഴിക്കോട്: സൂര്യനെല്ലി വിഷയത്തില്‍ സര്‍ക്കാറിനെക്കൊണ്ടു തന്നെ കേസെടുപ്പിക്കണമെന്ന ചിന്ത എന്തിനാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് കൊടുക്കണമെന്നുള്ളവര്‍ക്ക് അതിന് ഇഷ്ടം പോലെ വഴികളുണ്ട്. സര്‍ക്കാറിനെക്കൊണ്ടു തന്നെ കേസെടുപ്പിക്കണമെന്ന് വാശിപിടിക്കുന്നതുകൊണ്ടാണ് സര്‍ക്കാറും കരുതി നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഡിസിസി ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. സൂര്യനെല്ലി കേസില്‍ അസാധാരണമായ സാഹചര്യം ഉണ്ടെങ്കില്‍ കോടതിയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് ഉപയോഗിക്കുകയാണ് വേണ്ടത്. സൂര്യനെല്ലി കേസില്‍ ലഭിച്ച മൂന്ന് നിയമോപദേശവും അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. താന്‍ മനസ്സിലാക്കിയിടത്തോളം പി ജെ കുര്യന്‍ നിയമനടപടിക്ക് വിധേയനായ ശേഷമാണ് കുറ്റവിമുക്തനായത്.

എന്നാല്‍ എം എം മണിയുടെ കേസില്‍ അതല്ല സംഭവിച്ചത്. മണി പ്രതിയായ ഒരു കൊലക്കേസും അതുവരെ കോടതിയില്‍ വന്നിട്ടില്ലായിരുന്നു. പുതിയ തെളിവുകളാണ് അദ്ദേഹം സ്വയം പുറത്തുവിട്ടതെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. പ്രീതിയോ ഭീതിയോ കൂടാതെ പ്രവര്‍ത്തിക്കും. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ തന്റേത് നിഷ്പക്ഷ സമീപനമാണ്. ആള്‍ക്കൂട്ടത്തിന്റെ ബഹളം കേട്ട് ചായാനോ ചരിയാനോ പോകില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
Home Minister Thiruvanchur Radhakrishnan has made it clear that there was no scope for a re-investigation in the Suryanelli sex scandal case, but any one can go court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X