കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ത്തമാനത്തിലേക്ക് യൂനിയന്‍ മാര്‍ച്ച്

Google Oneindia Malayalam News

Varthamanam Strike
കോഴിക്കോട്: തൊഴില്‍ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ(കെയുഡബ്ല്യുജെ)യും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെ(കെഎന്‍ഇഎഫ്)യും ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചൊവ്വാഴ്ച വര്‍ത്തമാനം കോഴിക്കോട് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നു.

ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്കുന്ന മുജാഹിദ് വിഭാഗത്തിന്റെ പിന്തുണയോടെയാണ് വര്‍ത്തമാനം നടന്നുവരുന്നത്. എന്നാല്‍ ഇപ്പോള്‍ പത്രം തങ്ങളുടേതാണോ എന്നു ചോദിച്ചാല്‍ ആണെന്നും അല്ലെന്നും പറയാനാകാതെ ഉരുണ്ടുകളിക്കേണ്ട ഗതികേടിലാണ് നേതൃത്വം. പത്രം നടത്തിപ്പുകാരായിരുന്ന മീഡിയാവ്യൂ കമ്പനി തുടര്‍ച്ചയായുണ്ടായ സാമ്പത്തിക ബാധ്യതകള്‍ താങ്ങാനാവത്തതിനെ തുടര്‍ന്ന് നടത്തിപ്പ് മുജാഹിദ് വിദ്യാര്‍ഥി-യുവജന വിഭാഗത്തിലെ ഭാരവാഹികളായിരുന്ന രണ്ടുപേരെ (കെ ഹര്‍ഷിദ് മാത്തോട്ടം, വി.കെ.ആസിഫലി) ഏല്പിക്കുകയായിരുന്നു.

നിലവിലെ ജീവനക്കാരെ പൂര്‍ണമായി നിലര്‍ത്തിക്കൊണ്ടും വേജ്‌ബോര്‍ഡ്, ജോലിസുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ജീവനക്കാര്‍ക്ക് ഉറപ്പ് നല്കിയുമാണ് പുതിയ കമ്പനി (വര്‍ത്തമാനം വെഞ്ചേഴ്‌സ്) പത്രം ഏറ്റെടുത്തതെന്ന് വര്‍ത്തമാനം സമരസമിതി നേതാക്കള്‍ പറയുന്നു. പുതിയ കമ്പനിയുടെ അധികാര കൈമാറ്റം (2012 ജൂലൈ 1) കഴിഞ്ഞ് ഒരാഴ്ച്ചക്കകം നിയമന ഉത്തരവ് ജീവനക്കാര്‍ക്കു നല്കുമെന്നായിരുന്നു ഉറപ്പ്. ശമ്പള വര്‍ധനവുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ച് നിയമനരേഖ നല്കാമെന്നും ആറുമാസത്തിനകം വേജ്‌ബോര്‍ഡ് ശമ്പളം നല്കുമെന്നും ആവര്‍ത്തിച്ച, മാനേജ്‌മെന്റിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചാണ് തുച്ഛമായ വേതനത്തിലും പരിമിതമായ വിഭവങ്ങളിലും വര്‍ത്തമാനത്തിന്റെ ജീവശ്വാസം നിലനിര്‍ത്താന്‍ ജീവനക്കാര്‍ അഹോരാത്രം പരിശ്രമിച്ചത്.

എന്നാല്‍ ആറുമാസമായിട്ടും ജീവനക്കാര്‍ക്കു ശമ്പള വര്‍ധനവ് നല്കുന്നതുപോയിട്ട് നിയമന ഉത്തരവ് പോലും നല്കാതെ വഞ്ചനാപരമായ നിലപാടാണ് മാനേജ്‌മെന്റ് കൈകൊണ്ടത്. വാക്കു പാലിക്കപ്പെടാതെ പോയപ്പോഴെല്ലാം വിഷയം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അപ്പോഴെല്ലാം ഓരോരോ പുതിയ തിയ്യതി പറയുക എന്നല്ലാതെ കാര്യങ്ങളൊന്നും നടന്നില്ല. അതിനിടെ, സ്ഥാപനത്തിലെ പല ജീവനക്കാരെയും പിരിച്ചുവിട്ടും ട്രാന്‍സ്ഫര്‍ നല്കിയും സേവനം അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ് കുതന്ത്രങ്ങളൊപ്പിച്ചു.

നിയമനരേഖ നല്കുന്നതുമായി ബന്ധപ്പെട്ട് പല അവധികളും ലംഘിക്കപ്പെട്ടതിനൊടുവില്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ മുതിര്‍ന്ന ജീവനക്കാരെ വിളിച്ചുചേര്‍ത്ത് ഡിസംബര്‍ ആദ്യവാരം നടന്ന യോഗത്തിലും തൊട്ടടുത്ത ദിവസം നടന്ന എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാരുടെ യോഗത്തിലും 2013 ജനുവരി ഒന്നുമുതല്‍ പത്തുവരെയുള്ള തിയ്യതികള്‍ക്കകം സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും തൊഴില്‍ രേഖ (അപ്പോയ്‌മെന്റ് ഓര്‍ഡര്‍) നല്കുമെന്നും ശമ്പളവര്‍ധന പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തില്‍ ഇനിയൊരു മാറ്റം ഉണ്ടാകില്ലെന്നും മാനേജ്‌മെന്റ് ഉറപ്പുനല്കി.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് എം ഡിയെയും ജനറല്‍ മാനേജറെയും വീണ്ടും ഇക്കാര്യം ഓര്‍മിപ്പിക്കുകയും ഉറപ്പുനല്കിയ തിയ്യതിക്കകം നിയമന രേഖ നല്കിയില്ലെങ്കില്‍ ജീവനക്കാര്‍ക്ക് പത്രം നടത്തിപ്പുമായി സഹകരിക്കാന്‍ കഴിയില്ലെന്നും അറിയിക്കുകയുമുണ്ടായി. പത്താം തിയ്യതിയും യൂണിയന്‍ പ്രതിനിധികള്‍ അവസാന ശ്രമമെന്ന നിലയ്ക്ക് വിഷയത്തില്‍ ഇടപെടണമെന്ന് മാനേജ്‌മെന്റിനോടാവശ്യപ്പെടുകയും, എന്നാല്‍ കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഓഫീസില്‍ തുടരുകയും ഫസ്റ്റ് എഡിഷന്‍ സമയം പിന്നിട്ടതോടു കൂടി വീട്ടിലേക്കു പോകുകയും ചെയ്തു.

ഏറ്റവും ഒടുവില്‍ 2013 ഫെബ്രുവരി 9-ന് വര്‍ത്തമാനം മാനേജ്‌മെന്റ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ-സംസ്ഥാന നേതാക്കളുമായി ചര്‍ച്ചയ്ക്കു തയ്യാറായെങ്കിലും പത്രപ്രവര്‍ത്തക യൂണിയനിലെ അംഗങ്ങളുടെ തൊഴില്‍ സുരക്ഷ ഉറപ്പുനല്കാമെന്നും, എന്നാല്‍ യൂണിയനില്‍ അംഗത്വമില്ലാത്തവരുടെ കാര്യത്തില്‍ അത് സാധ്യമല്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ മുഴുവന്‍ ജീവനക്കാരുടെയും തൊഴില്‍സുരക്ഷ ഉറപ്പുനല്കാതെ സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന് യൂണിയന്‍ നേതാക്കളും വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞ ജനുവരി പത്തു മുതല്‍ ആരംഭിച്ച സമരം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രക്ഷോഭ പരിപാടികളുടെ ആദ്യ പടിയായി ഈമാസം 26ന് വര്‍ത്തമാനം ഓഫീസിലേക്ക് മാര്‍ച്ച് നടക്കും. കേരളത്തിലെ എല്ലാ പ്രസ്‌ക്ലബ്ബുകളിലെയും വര്‍ത്തമാനം ബോക്‌സുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്നലെ മലപ്പുറത്തു ചേര്‍ന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകുംവരെ വര്‍ത്തമാനം പ്രതിനിധികളെ പത്രസമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നതടക്കമുള്ള തീരുമാനങ്ങളും നേതൃത്വം സ്വീകരിച്ചിട്ടുണ്ട്.

ജീവനക്കാരില്‍ നിന്നു പിടിച്ചെടുത്ത ഇഎസ്‌ഐ-പിഎഫ് വിഹിതത്തില്‍ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും കമ്പനി ആസ്തികള്‍ വിറ്റഴിച്ചത് ഓഹരി ഉടമകള്‍ അറിയാതെയാണെന്നും ലീസിനു നല്‍കിയ പത്രം ടൈറ്റില്‍ ഉള്‍പ്പെടെ പുതിയ മാനേജ്‌മെന്റ് സ്വന്തമാക്കിയിരിക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

നേരത്തെ നല്‍കിയ വാര്‍ത്തകള്‍

വീക്ഷണം വാര്‍ത്തകളുടെ വര്‍ത്തമാനം ശ്രദ്ധിച്ചോ?വീക്ഷണം വാര്‍ത്തകളുടെ വര്‍ത്തമാനം ശ്രദ്ധിച്ചോ?

ഈ സലഫിപത്രത്തിന്റെ ഭാവിയെന്താ?ഈ സലഫിപത്രത്തിന്റെ ഭാവിയെന്താ?

വിറ്റിട്ടും വിറ്റിട്ടും തീരാത്ത വര്‍ത്തമാനംവിറ്റിട്ടും വിറ്റിട്ടും തീരാത്ത വര്‍ത്തമാനം

English summary
Labour problem in varthamanam newspaper continues. KUWJ and KNEF joinly organizing protest march to the newspaper's office at Kozhikode today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X