കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആര്‍ഗോ' രാഷ്ട്രിയപ്രേരകമായ സിനിമയെന്ന് ഇറാന്‍

  • By Super
Google Oneindia Malayalam News

Argo
2013ല്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ആര്‍ഗോ ഇറാനെതിരെയുള്ള സിനിമയായതിനാലാണ് അവാര്‍ഡ് ലഭിച്ചതെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രി മൊഹമ്മദ് ഹൊസ്സൈനി.

ബെന്‍ അഫ്‌ളേക് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഗോ. 1979ല്‍ ഇസ്ലാമിക വിപ്ലവകാലത്ത് ഇറാനില്‍ ബന്ധികളാക്കപ്പെട്ട അമേരിക്കന്‍ നയതന്ത്രപ്രതിനിധികളുടെ കഥയാണ് ആര്‍ഗോയുടെ പ്രമേയം. യു എസ് പ്രഥമ വനിത മിഷേല്‍ ഒബാമയാണ് മികച്ച ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസില്‍ നിന്ന് ലൈവായി അവര്‍ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ പങ്കെടുക്കുത്തത് വളരെ വ്യത്യസ്തമായി.

ഇതു പോലൊരു പ്രഖ്യാപനം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും ഇറാനെതിരായുള്ള സിനിമയായതു കൊണ്ടാണ് അവാര്‍ഡ് നല്‍കിയതെന്നും ഇറാന്‍ അഭിപ്രായപ്പെട്ടു.

മികച്ച ചിത്രത്തിനുള്ള ഓസ്‌കാറടക്കം നിരവധി അവാര്‍ഡുകള്‍ ആര്‍ഗോ കരസ്ഥമാക്കിയിട്ടിണ്ട്. ചരിത്രപരമായി ഈ സിനിമ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും ഇറാനെതിരായുള്ള സിനിമയായതു കൊണ്ട് മാത്രമാണെന്ന് ഇതിന് അവാര്‍ഡ് ലഭിച്ചതെന്നും ഇറാന്‍ പ്രതികരിച്ചു.

English summary
Iran’s state media said Monday the Oscar for best film awarded to the hostage drama Argo was politically motivated. The news agencies Mehr and Fars said the political dimension of the prize was dramatically exposed when First Lady Michelle Obama joined the presentation ceremony from the White House.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X