കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലെ മുതിര്‍ന്ന കര്‍ദിനാള്‍ രാജിവച്ചു

  • By Super
Google Oneindia Malayalam News

British Cardinal
ലണ്ടന്‍: രാജിവച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബ്രിട്ടനിലെ മുതിര്‍ന്ന കര്‍ദിനാല്‍ രാജിവച്ചു. കീത്ത് ഒബ്രിയാനാണ് ആഗോള കത്തോലിക്കാ സഭയെ ഞെട്ടിച്ചുകൊണ്ട് രാജിവച്ചിരിക്കുന്നത്. മറ്റു പുരോഹിതരോട് അനുചിതമായി പെരുമാറിയെന്ന ആരോപണമാണ് കര്‍ദിനാളിന്റെ രാജിയ്ക്ക് കാരണം. ഇദ്ദേഹത്തിന്റെ രാജിയോടെ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിന് ബ്രിട്ടനില്‍ നിന്നും പ്രതിനിധികള്‍ ഇല്ലാതാവും.

സന്റ് ആന്‍ഡ്രൂസ് ആന്‍ഡ് എഡിന്‍ബര്‍ഗ് ആര്‍ച്ച് ബിഷപ്പായിരുന്നു 75കാരനായ ഒബ്രിയാന്‍. ഇദ്ദേഹത്തിന്റെ രാജിയോടെ അതിരൂപതയുടെ ഭരണം അഡ്മിനിസ്‌ട്രേറ്ററെ ഏല്പിച്ചിരിക്കുകയാണ്.

അനുചിമായി പെരുമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറച്ചുകാലമായി പുകഞ്ഞുകൊണ്ടിരിക്കുകയാണത്രേ, തുടര്‍ന്ന് കര്‍ദ്ദിനാല്‍ രാജി മാര്‍പ്പാപ്പയ്ക്ക് കൈമാറുകയായിരുന്നു. ആ രാജിയാണ് ഫെബ്രുവരി 28ന് സ്ഥാനമൊഴിയാരിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഇപ്പോള്‍ അംഗീകരിച്ചത്.

കര്‍ദിനാള്‍ തങ്ങളോടു അനുചിതമായി പെരുമാറിയെന്ന് മൂന്നു പുരോഹിതരും ഒരു മുന്‍ പുരോഹിതനും ലണ്ടനിലെത്തിയ മാര്‍പാപ്പയുടെ പ്രതിനിധിക്കു പരാതി നല്‍കുകയായിരുന്നു. വിവാദങ്ങളില്‍ പെട്ട കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് കര്‍ദിനാളിന്റെ രാജി.

അടുത്തിടെയായി പുരോഹിതര്‍ക്കെതിരെ ലൈംഗികപരമായ ദുര്‍നടപ്പുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയരുന്നത് പതിവായിട്ടുണ്ട്. ഇത്തരത്തില്‍ ആരോപണവിധേയരാവയര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കരുതെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

അതിനിടെ തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നേരത്തെ നടത്താന്‍ ബെനഡിക്ട് പതിനാറാമന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി സഭാഭരണഘടനയില്‍ അദ്ദേഹം മാറ്റം വരുത്തി. ഫെബ്രുവരി 28ന് വ്യാഴാഴ്ചയാണ് ബെനഡിക്ട് പാപ്പ വിരമിക്കുന്നത്. മാര്‍ച്ച് 15 മുതലുള്ള ഏതു ദിവസവും കോണ്‍ക്ലേവ് ചേരാമെന്നു വത്തിക്കാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ തീയതി നേരത്തെയാക്കും. മാര്‍ച്ച് 17 ഞായറാഴ്ചയ്ക്ക് മുമ്പ് പുതിയ മാര്‍പ്പാപ്പ അധികാരമേറ്റെടുക്കുന്ന വിധത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വത്തിക്കാന്റെ ചില രീതികളില്‍ മാറ്റം വരുത്തണമെന്നും അക്കാര്യങ്ങള്‍ മാര്‍പ്പാപ്പ പരിഗണിക്കണമെന്നും പറഞ്ഞുകൊണ്ട് കര്‍ദ്ദിനാള്‍ ഒബ്രിയാന്‍ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖം ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഇതുമായൊന്നും അദ്ദേഹത്തിന്റെ രാജിയ്ക്ക് ബന്ധമില്ലെന്ന് വത്തിക്കാന്‍ വക്താവ് ഫെഡറിക്കോ ലൊമ്പാര്‍ഡി വ്യക്തമാക്കി.

English summary
Britain’s most senior Roman Catholic cleric announced his resignation on Monday, a day after being accused of “inappropriate acts” with priests, saying he would not attend the conclave to elect a new pope.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X