സൈബര്‍ കുറ്റങ്ങളില്‍ ബാങ്കുകള്‍ക്ക് നഷ്ടം 130 കോടി

ചില സൈബര്‍ കേസുകളില്‍ പെട്ടെന്ന് തന്നെ നിയമം നടപ്പാക്കേണ്ടി വരും അങ്ങനെയാകുമ്പോള്‍ സൈബര്‍ പോലീസ് സ്റ്റേഷനും സൈബര്‍ കോടതിയും താത്ക്കാലികമായി നിലവില്‍ വരും. ഏറ്റവും കൂടുതല്‍ സൈബര്‍ കേസുകള്‍ രേഖപ്പെടുത്തിയത് ഐസിഐസി ഐ ബാങ്കിലാണ്. 24,918 കേസുകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നും 74കോടി രൂപയാണ് ബാങ്കിന് നഷ്ടം സംഭവിച്ചത്. 3,428 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 6കോടി രൂപയാണ് കഴിഞ്ഞവര്‍ഷം മാത്രം നഷ്ടമായത്. ഏറ്റവും കൂടുതല്‍ സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കായി ഐ സി ഐസി ഐ മാറുകയും ചെയ്തു. പൊതു മേഖലാ സ്വകാര്യ ബാങ്കുകളിലും ഇത്തരത്തിലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും ഏറ്റവുമധികം സൈബര്‍ കുറ്റങ്ങളുടെ ഇരയാകുന്നത് സ്വകാര്യ ബാങ്കുകള്‍ തന്നെയാണ്.
സംസ്ഥാനത്തെ പല ബാങ്കുകളില്‍ നിന്നും ഇത്തരത്തിലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിറ്റി ബാങ്കില്‍ നിന്നും കഴിഞ്ഞ മുന്ന് വര്‍ഷത്തിനിടയ്ക്ക് 1504കേസുകളാണ് രജിസ്റ്റര്‍ ചെയ്തത് അങ്ങനെ 6.9 കോടി രൂപയാണ് നഷ്ടമായത്. അമേരിക്കന്‍ എക്സ്പ്രസ്സ് ബാങ്കിഗ് കോര്പറേഷന് ബാങ്കിലെ 1231 കേസുകളില്‍ നിന്നും 8.16 കോടി രൂപയാണ് നഷ്ടമായത്. എച്ച് എസ് ബി സി ബാങ്കില്‍ നിന്നും 709 കേസുകളില്‍ 1.8 കോടി രൂപയാണ് നഷ്ടമായി. എച്ച് ഡി എഫ് സി ബാങ്കില്‍ നിന്നും 525 കേസുകളിലായി 4.09 കോടി രൂപ നഷ്ടം സംഭവിച്ചു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിലെ 511 കേസുകളില്‍ നിന്നും 2.07 കോടി രൂപയാണ് നഷ്ടമായത്.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പെരുകുമ്പോള്‍ അതിനെ നേരിടാന്‍ ആര് ബി ഐ നിരവധി കര്‍ശന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ആര് ബി ഐ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ മാത്രമേ സ്വകാര്യ ബാങ്കുകളായാലും പ്രവര്‍ത്തിക്കാവൂ. ഇത് ബാങ്കിന്റെ സുരക്ഷയ്ക്കും, ബാങ്കിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും, കഴിയും. ഉപഭോക്താക്കള്‍ക്ക് സൗകര്യവും സുരക്ഷയും ഇതുമൂലം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ആര് ബി ഐ പറയുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനവും മറ്റു കാര്യങ്ങളും മൂന്ന് മാസം കൂടുമ്പോള്‍ ആര് ബി ഐയെ അറിയിക്കണം. ഇന്റേണല്‍ കണ്ട്രോള് സിസ്റ്റം ഏര്‍പ്പെടുത്തുക വഴി ഒരു പരിധിവരെ സൈബര്‍ കുറ്റങ്ങള്‍ തടയാനാകുമെന്നാണ് ആര് ബി ഐ പറയുന്നത്. ആര് ബി ഐ അനുശാസിക്കുന്ന രീതിയിലുള്ള സുരക്ഷ ഏര്‍പ്പാടാക്കുകയാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിലും ഡെബിറ്റ് കാര്‍ഡിലും ഉണ്ടാകുന്ന കുറ്റ കൃത്യങ്ങള്‍ ഒരു പരിധി വരെ തടയാനാകും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications