കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ കുറ്റങ്ങളില്‍ ബാങ്കുകള്‍ക്ക് നഷ്ടം 130 കോടി

  • By Leena Thomas
Google Oneindia Malayalam News

Money Fraud
മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സൈബര്‍ തട്ടിപ്പുകളിലൂടെ 130 കോടി രൂപയാണ് രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത്. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റവാളികളുള്ളത്. എടിഎം, ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് കൂടുതലെന്ന് ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. 32,928 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്രയധികം കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ടെങ്കിലും കുറ്റവാളികളെ പിടികൂടുന്നതില്‍ നിയമ നിര്‍മ്മാണ ഏജന്‍സികള്‍ പരാജിതരാകുന്നു. വഞ്ചിക്കപ്പെടുന്ന ബാങ്കുകളില്‍ ഏറ്റവും കൂടുതലും മുംബൈയിലാണ്.

ചില സൈബര്‍ കേസുകളില്‍ പെട്ടെന്ന് തന്നെ നിയമം നടപ്പാക്കേണ്ടി വരും അങ്ങനെയാകുമ്പോള്‍ സൈബര്‍ പോലീസ് സ്‌റ്റേഷനും സൈബര്‍ കോടതിയും താത്ക്കാലികമായി നിലവില്‍ വരും. ഏറ്റവും കൂടുതല്‍ സൈബര്‍ കേസുകള്‍ രേഖപ്പെടുത്തിയത് ഐസിഐസി ഐ ബാങ്കിലാണ്. 24,918 കേസുകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നും 74കോടി രൂപയാണ് ബാങ്കിന് നഷ്ടം സംഭവിച്ചത്. 3,428 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 6കോടി രൂപയാണ് കഴിഞ്ഞവര്‍ഷം മാത്രം നഷ്ടമായത്. ഏറ്റവും കൂടുതല്‍ സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കായി ഐ സി ഐസി ഐ മാറുകയും ചെയ്തു. പൊതു മേഖലാ സ്വകാര്യ ബാങ്കുകളിലും ഇത്തരത്തിലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും ഏറ്റവുമധികം സൈബര്‍ കുറ്റങ്ങളുടെ ഇരയാകുന്നത് സ്വകാര്യ ബാങ്കുകള്‍ തന്നെയാണ്.

സംസ്ഥാനത്തെ പല ബാങ്കുകളില്‍ നിന്നും ഇത്തരത്തിലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിറ്റി ബാങ്കില്‍ നിന്നും കഴിഞ്ഞ മുന്ന് വര്‍ഷത്തിനിടയ്ക്ക് 1504കേസുകളാണ് രജിസ്റ്റര്‍ ചെയ്തത് അങ്ങനെ 6.9 കോടി രൂപയാണ് നഷ്ടമായത്. അമേരിക്കന്‍ എക്‌സ്പ്രസ്സ് ബാങ്കിഗ് കോര്‍പറേഷന്‍ ബാങ്കിലെ 1231 കേസുകളില്‍ നിന്നും 8.16 കോടി രൂപയാണ് നഷ്ടമായത്. എച്ച് എസ് ബി സി ബാങ്കില്‍ നിന്നും 709 കേസുകളില്‍ 1.8 കോടി രൂപയാണ് നഷ്ടമായി. എച്ച് ഡി എഫ് സി ബാങ്കില്‍ നിന്നും 525 കേസുകളിലായി 4.09 കോടി രൂപ നഷ്ടം സംഭവിച്ചു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിലെ 511 കേസുകളില്‍ നിന്നും 2.07 കോടി രൂപയാണ് നഷ്ടമായത്.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പെരുകുമ്പോള്‍ അതിനെ നേരിടാന്‍ ആര്‍ ബി ഐ നിരവധി കര്‍ശന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ആര്‍ ബി ഐ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ മാത്രമേ സ്വകാര്യ ബാങ്കുകളായാലും പ്രവര്‍ത്തിക്കാവൂ. ഇത് ബാങ്കിന്റെ സുരക്ഷയ്ക്കും, ബാങ്കിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും, കഴിയും. ഉപഭോക്താക്കള്‍ക്ക് സൗകര്യവും സുരക്ഷയും ഇതുമൂലം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ആര്‍ ബി ഐ പറയുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനവും മറ്റു കാര്യങ്ങളും മൂന്ന് മാസം കൂടുമ്പോള്‍ ആര്‍ ബി ഐയെ അറിയിക്കണം. ഇന്റേണല്‍ കണ്‍ട്രോള്‍ സിസ്റ്റം ഏര്‍പ്പെടുത്തുക വഴി ഒരു പരിധിവരെ സൈബര്‍ കുറ്റങ്ങള്‍ തടയാനാകുമെന്നാണ് ആര്‍ ബി ഐ പറയുന്നത്. ആര്‍ ബി ഐ അനുശാസിക്കുന്ന രീതിയിലുള്ള സുരക്ഷ ഏര്‍പ്പാടാക്കുകയാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിലും ഡെബിറ്റ് കാര്‍ഡിലും ഉണ്ടാകുന്ന കുറ്റ കൃത്യങ്ങള്‍ ഒരു പരിധി വരെ തടയാനാകും.

English summary
Cyber criminals have defrauded banks in the country of a whopping Rs 130 crore in the last three years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X