റെയില്‍വേ ജീവനക്കാരനെ ജീവനോടെ ചുട്ടുകൊന്നു

അഞ്ചു വയസ്സുള്ള മുഹമ്മദ് അലി(5), ഇക്ര(8) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. ഗൂഡ്‌സ് ട്രെയിനിന്റെ അടിയിലൂടെ വന്ന് രണ്ടാം പാത ക്രോസ് ചെയ്യുന്നതിനിടയ്ക്കാണ് അതിവേഗതയില്‍ വരികയായിരുന്ന സമ്പര്‍ക് ക്രാന്ത് എക്‌സ്പ്രസ് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്.
ട്രെയിന്‍ വരുന്നതിനെ കുറിച്ച് അറിയിപ്പൊന്നും കൊടുത്തില്ലെന്നാരോപിച്ചാണ് ജനക്കൂട്ടം റെയില്‍വേ ജീവനക്കാരെ ആക്രമിച്ചത്. കുപിതരായ നാട്ടുകാര്‍ ട്രെയിന്‍ ഗതാഗതം പരിപൂര്‍ണമായും തടസ്സപ്പെടുത്തുകയും സ്റ്റേഷന്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ സങ്കേത് ബന്‍സാലിനെയും പോയിന്റ് സൂപ്പര്‍വൈസര്‍ ഭഗവാന്‍ ദാസിനെയും കെട്ടിടത്തിനുള്ളിലിട്ടാണ് തീ കൊളുത്തിയത്.
പോലിസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുമ്പോഴേക്കും രണ്ടു പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ദാസ് ആശുപത്രിക്കുള്ളിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബന്‍സാല്‍ ഇപ്പോള്‍ ഭോപ്പാലിലെ ഒരു ആശുപത്രിയില്‍ മരണത്തോട് മല്ലടിയ്ക്കുകയാണ്. സ്‌റ്റോപ്പില്ലാത്ത ട്രെയിനിനിന് അറിയിപ്പ് കൊടുക്കാനാവില്ലെന്ന ജീവനക്കാരുടെ നിലപാടാണ് ജനങ്ങളെ കുപിതരാക്കിയത്.












Click it and Unblock the Notifications