ദേശീയ എംഎന്‍പി അഞ്ചുമാസത്തോളം വൈകും

അതത് ടെലികോം സര്‍ക്കിളുകളില്‍ നിലവിലുള്ള സൗകര്യമാണ് രാജ്യവ്യാപകമാക്കുന്നത്. ഇക്കാര്യത്തിനുള്ള പ്രാഥമിക നടപടികളെല്ലാം ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ സ്വീകരിച്ചുകഴിഞ്ഞതായി മുഖ്യ ഉപദേശകന്‍ കെ. രാംചന്ദ് വെളിപ്പെടുത്തി. ടെലികോം വകുപ്പ് മുന്‍കൈയെടുത്താണ് ഈ സൗകര്യം ഒരുക്കുന്നത്.
ഇക്കാര്യത്തില്‍ ടെലികോം സേവന ദാതാക്കളുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഇക്കാര്യം വിദഗ്ദരുമായി ചര്‍ച്ച ചെയ്തശേഷമുള്ള നിര്‍ദേശങ്ങള്‍ അവര്‍ക്ക് കൈമാറി. അഭിപ്രായം അറിയിക്കാനുള്ള അവസാനതീയതി മാര്‍ച്ച് ഏഴിന് അവസാനിക്കും. എന്തായാലും ഈ സേവനം നാലഞ്ച് മാസത്തിനകം വരിക്കാരിലത്തെിക്കാനാകുമെന്നാണ് പ്രതീക്ഷ- അദ്ദേഹം പറഞ്ഞു.
2013 ഫെബ്രുവരി മുതല്‍ നടപ്പാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി കപബില്‍ സിബല്‍ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. ചില സാങ്കേതികപ്രശ്നങ്ങളാണ് ഈ കാലതാമസം. രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളിലെ അഞ്ച് കോടി ഉപഭോക്താക്കള്‍ക്കെങ്കിലും ഇതിന്‍െറ പ്രയോജനം കിട്ടും.












Click it and Unblock the Notifications